
മുല്ലപ്പെരിയാർ : *തമിഴ്നാടിന്റെ ധാർഷ്ട്യ ത്തിന് കേരളം മറുപടി പറയണം*.
ജനസംരക്ഷണ സമിതി..
അപകടാ വസ്ഥയിൽ നിലനിൽക്കുന്ന മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ജലനിരപ്പ് വീണ്ടും വർദ്ധിപ്പിക്കുവാൻ ശ്രമിക്കുമെന്ന തമിഴ്നാടിന്റെ ബജറ്റ് പ്രഖ്യാപനത്തെ കേരള സർക്കാർ തള്ളിക്കളയണമെന്നും ഏകപക്ഷീയമായ ധാർഷ്ട്യത്തിന് സംസ്ഥാനം മറുപടി പറയണമെന്നും ജന സംരക്ഷണ സമിതി ആവശ്യപ്പെട്ടു.
കേരള നിയമസഭയിൽ ചർച്ചചെയ്യാതെ സംസ്ഥാന താല്പര്യം ബലി കഴിച്ചും തമിഴ്നാടിന് അനുകൂലമായും പുതുക്കി നൽകിയ 999 വർഷത്തെ നിയമവിരുദ്ധ പാട്ടക്കരാർ റദ്ദാക്കുവാൻ സംസ്ഥാന സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണം.മുല്ലപ്പെരിയാർ വിഷയത്തിൽ സുപ്രീംകോടതിയിൽ കേരളത്തിനു ണ്ടാകുന്ന തുടർച്ചയായ തിരിച്ചടി സംബന്ധിച്ചും സർക്കാർ സ്വീകരിക്കാൻ പോകുന്ന തുടർനടപടികൾ സംബന്ധിച്ചും കാവേരി നദീ ജല തർക്കത്തിനെ തുടർന്നുണ്ടാക്കിയ കരാറിൽ കേരളത്തിന് അനുവദിച്ച 30 ടി. എം. സി. ജലം കേരളം ഉപയോഗിക്കുന്നുണ്ടോ എന്നത് സംബന്ധിച്ചും ധവളപത്രമിറ ക്കണമെന്നും വിഷയത്തിൽ കേന്ദ്രസർക്കാർ ഇടപെടൽ നടത്തണമെന്നും കാലാവധി കഴിഞ്ഞ മുല്ലപെരിയാർ അണക്കെട്ട് ഡി കമ്മീഷൻ ചെയ്യാൻ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നൽകുമെന്ന് ജനസംരക്ഷണ സമിതി ചെയർമാൻ അഡ്വ.റോയ് വാരികാട്ട്, ജനറൽ കൺവീനർ പി. ടി.ശ്രീകുമാർ, പി.ആർ. ഓ ഷിബു.കെ. തമ്പി. എന്നിവർ പറഞ്ഞു.