Mission News
Mission News
Saturday, 08 Aug 2026 18:00 pm
Mission News

Mission News

അങ്കമാലി: രാജ്യത്തെ പ്രമുഖ നേത്രചികിത്സാ ശൃംഖലകളിലൊന്നായ ഡോ. റാണി മേനോൻ മാക്‌സിവിഷൻ ഐ ഹോസ്പിറ്റലിന്റെ കേരളത്തിലെ എട്ടാമത്തെ കേന്ദ്രവും ഇന്ത്യയിലെ 96-ാമത്തെ സ്ഥാപനവും അങ്കമാലിയിൽ പ്രവർത്തനം ആരംഭിച്ചു.
ശനിയാഴ്ച (ഓഗസ്റ്റ് 8) രാവിലെ 10.30ന് അങ്കമാലി സെന്റ് ജോർജ് ബസിലിക്കയ്ക്ക് സമീപമുള്ള ആശുപത്രിയുടെ മൂന്നാം നിലയിൽ നടന്ന ചടങ്ങിൽ ഉന്നത വിദ്യഭ്യാസ മന്ത്രി റോജി എം ജോൺ ഉദ്ഘാടനം നിർവഹിച്ചു.ചടങ്ങിൽ ആലുവ എം.എൽഎ അൻവർ സാദിഖ് മാക്‌സിവിഷൻ സൂപ്പർ സ്പെഷ്യാലിറ്റി ഐ ഹോസ്പിറ്റൽ ചെയർമാൻ ഡോ. ജി.എസ്.കെ. വേലു, ഡോ. റാണി മേനോൻ മാക്‌സിവിഷൻ ഐ ഹോസ്പിറ്റൽ സ്ഥാപകയും ചീഫ് സർജനുമായ ഡോ. റാണി മേനോൻ, അങ്കമാലി നഗരസഭ ചെയർപേഴ്സൺ റീത്ത പോൾ, വാർഡ് കൗൺസിലർ കെ.കെ. ഷെറിൻ, സെന്റ് ജോർജ് ബസിലിക്ക റെക്ടർ റവ. ഫാ. ലൂക്കോസ് കുന്നത്തൂർ തുടങ്ങിയവർ പങ്കെടുത്തു.
കാറ്ററാക്ട്, ലസിക്, റെറ്റിന, ഗ്ലോക്കോമ, കോർണിയ, ഐ.സി.എൽ., ഒക്കുലോപ്ലാസ്റ്റി, സ്ക്വിന്റ്, മയോപിയ, പീഡിയാട്രിക് ഒഫ്താൽമോളജി തുടങ്ങി നേത്രചികിത്സയിലെ വിവിധ വിഭാഗങ്ങളിൽ അത്യാധുനിക ചികിത്സാ സൗകര്യങ്ങളാണ് അങ്കമാലി കേന്ദ്രത്തിൽ ഒരുക്കിയിരിക്കുന്നത്.
30 വർഷത്തിലേറെ നീളുന്ന ചികിത്സാ പാരമ്പര്യമുള്ള മാക്‌സിവിഷൻ ശൃംഖലയ്ക്ക് 90-ലേറെ കേന്ദ്രങ്ങളും 250-ലേറെ വിദഗ്ധ ഡോക്ടർമാരുമുണ്ട്. ഡോ. റാണി മേനോൻ മാക്‌സിവിഷൻ ഐ ഹോസ്പിറ്റലുകൾ ഇതുവരെ 1.50 ലക്ഷത്തിലേറെ വിജയകരമായ ശസ്ത്രക്രിയകൾ നടത്തിയതായും 2.50 ലക്ഷത്തിലേറെ രോഗികൾക്ക് ചികിത്സ നൽകിയതായും സംഘാടകർ അറിയിച്ചു.
കേരളത്തിലും സമീപ സംസ്ഥാനങ്ങളിലുമുള്ളവർക്ക് മികച്ചതും സാങ്കേതികമായി നൂതനവുമായ നേത്രചികിത്സാ സേവനങ്ങൾ കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കാൻ അങ്കമാലിയിലെ പുതിയ കേന്ദ്രം സഹായിക്കുമെന്നാണ് പ്രതീക്ഷ