Mission News
Mission News
Thursday, 13 Aug 2026 18:00 pm
Mission News

Mission News

*തമിഴ് നാട് മുഖ്യമന്ത്രി വിജയ് യുടെ കോലം കത്തിച്ച് മുല്ലപ്പെരിയാർ ജനസംരക്ഷണ സമിതി* .
      കാലാവധി കഴിഞ്ഞ് അപകടാവസ്ഥയിലായ മുല്ലപ്പെരിയാർ അണക്കെട്ടിൽ കേരളത്തിന്റെ എതിർപ്പിനെ മറികടന്ന് ജലനിരപ്പ് 152 അടിയായി ഉയർത്തുമെന്ന് തമിഴ്നാട് നിയമസഭയിൽ പ്രഖ്യാപനം നടത്തിയ  മുഖ്യമന്ത്രി ജോസഫ് വിജയ് യുടെ  കോലം കത്തിച്ച് കൊണ്ട് ജനസംരക്ഷണസമിതി പ്രതിഷേധിച്ചു.

 നിയമവിരുദ്ധമായ 999 വർഷത്തെ പാട്ടക്കരാർ റദ്ദാക്കണമെന്നും  മുല്ലപ്പെരിയാർ അണക്കെട്ട് ഡീ കമ്മിഷൻ ചെയ്യണമെന്നും ആവശ്യപ്പെട്ടുകൊണ്ട്  ജന സംരക്ഷണ സമിതി തൊട്ടപുഴ ഗാന്ധിസ്ക്വയറിൽ സമിതി ജനറൽ സെക്രട്ടറി ശ്രീ ടി. പി ശ്രീകുമാറിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനസംരക്ഷണ സമിതി ചെയർമാൻ ശ്രീ അഡ്വ: റോയ് വാരിക്കാട്ട് മുല്ലപ്പെരിയാർ സമരത്തിൻ്റെ സംസ്ഥാന തല ഉത്ഘാടനം നിർവ്വഹിച്ചു . പാട്ട കരാറിനെതിരെ കരാറിൻ്റെ പകർപ്പ് കത്തിച്ചുകൊണ്ട്  സംസ്ഥാന വ്യാപകമായി നടത്തുന്ന  പ്രതിഷേധ സമരത്തിന്റെ ജ്വാല തെളിയിക്കുകയുണ്ടായി. 
 
 മുല്ലപ്പെരിയാർ ജലനിരപ്പ് 152 അടിയായി ഉയർത്തുമെന്ന തമിഴ്‌നാട് മുഖ്യമന്ത്രിയുടെ പ്രസ്ഥാവനക്കെതിരെ
 അദ്ദേഹത്തിൻ്റെ കോലം കത്തിച്ചു കൊണ്ട്
 പ്രവർത്തകർ പ്രതിഷേധ മുയർത്തി. 

         കേരള നിയമസഭയിൽ ചർച്ച ചെയ്യാതെയും  വിദഗ്ധരു മായി കൂടി ആലോചിക്കാതെയും 1970ൽ പുതുക്കി നൽകിയ പാട്ടക്കരാറിലെ  വ്യവസ്ഥകളാണ് സുപ്രീംകോടതിയിൽ കേരളത്തിന് സ്ഥിരമായ തിരിച്ചടിക്ക് കാരണമാകുന്നത്. ഇത് നിയമസഭയിൽ അവതരിപ്പിച്ച് റദ്ദാക്കുവാൻ  തീരുമാനിച്ചാൽ കേസ് നടത്തിപ്പിൽ  കേരളത്തിന് മേൽകൈ ലഭിക്കും. സർക്കാർ ഇതിനായി പ്രത്യേക നിയമ സഭാ സമ്മേളനം വിളിക്കണം .
      കേരളത്തോട് ആലോചിക്കാതെയും സുപ്രീം കോടതി വിധി മാനിക്കാതെയും ഏകപക്ഷീയമായി ജലനിരപ്പ് 152 അടിയായി ഉയർത്തുമെന്ന   തമിഴ്നാട് ബജറ്റിലെ പ്രഖ്യാപനം കേരളത്തോടുള്ള വെല്ലുവിളിയാണ്.   കേരളത്തിലെ 6 ജില്ലകളെ ഇല്ലാതാക്കുന്ന മുല്ലപ്പെരിയാർ ദുരന്തം ഒഴിവാക്കുവാൻ സംസ്ഥാന സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ടാണ് പ്രതിഷേധം സംഘടിപ്പിച്ചത്. 
     മുല്ലപ്പെരിയാർ ജനസംരക്ഷണസമിതി  സംസ്ഥാന നേതാക്കളായ ശ്രീ സി.എ. ജോയ്, ശ്രീ നിക്സൺ കണ്ടിരിക്കൽ, ശ്രീ ദീപു കരിമ്പാനി, ശ്രീമതി ജെസ്സി ജോണി, ശ്രീ സാജു തറനിലം, ശ്രീ പസി. എൻ. മണി, ശ്രീ ശ്രീരാജ് ചിറ്റക്കാട്ട്, ശ്രീ ടോജോ ജോസഫ് കല്ലറയ് ക്കൽ ശ്രീമതി ഗീതു ഇ. ജി., ശ്രീ ബാബു മുണ്ടക്കൽ, ശ്രീ  തോമസ് കാട്ടാങ്കോട്ടിൽ, ശ്രീ ബേബി ചെമ്പരത്തി, ശ്രീമതി ഷൈന ബീവി എന്നിവർ സംസാരിച്ചു.


 റിപ്പോർട്ടർ : സാജു തറനിലം