Mission News
Mission News
Sunday, 14 Aug 2022 18:00 pm
Mission News

Mission News

എക്സൈസ് സർക്കിൾ ഓഫീസ് ആലുവ (15/08/2022)
.......................................
 ആലുവയിൽ നിന്നും 2.100 കിലോഗ്രാം കഞ്ചാവുമായി ബംഗാൾ സ്വദേശി ആലുവ  എക്സൈസ് സർക്കിളിന്റെ പിടിയിലായി. എറണാകുളം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ നിർദ്ദേശാനുസരണം ഓണം സ്പെഷ്യൽ ഡ്രൈവിനോട് സംബന്ധിച്ച് നടത്തിയ പ്രത്യേക പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്.ആലുവ   എക്സൈസ്  സർക്കിൾ ഇൻസ്പെക്ടർ  മുഹമ്മദ് ഹാരിഷിന്റെ നേതൃത്വത്തിൽ ആലുവ  ടൗൺ ഭാഗത്തു നിന്നും വെസ്റ്റ് ബംഗാൾ സംസ്ഥാനത്തു മുർഷിദാബാദ് ജില്ലയിൽ റോസ്കാലികപൂർ വില്ലേജ് ജുഹൂർ ഷെയ്ഖ് മകൻ റജബ് ഷെയ്ഖ്  (24/22) എന്നയാളെയാണ് കഞ്ചാവ് കൈവശം വച്ചതിന് അറസ്റ്റ് ചെയ്തത്. ബംഗാളിൽ നിന്ന് ട്രെയിൻ വഴി കഞ്ചാവ് ഇവിടെയെത്തിച്ച് ചെറിയ ചെറിയ പൊതികളിലായി ചില്ലറ വില്പന നടത്തുകയാണ് ഇയാൾ ചെയ്തിരുന്നത്. ഒരു ചെറിയ പൊതിക്ക് 500 രൂപ എന്ന് നിരക്കിലാണ് ഇയാൾ കഞ്ചാവ് വിറ്റുകൊണ്ടിരുന്നത്. കോളേജ് വിദ്യാർത്ഥികളെ കേന്ദ്രീകരിച്ചാണ് ഇയാൾ കഞ്ചാവ് വിൽപന നടത്തിക്കൊണ്ടിരുന്നത്. പരിശോധനയിൽ അസിസ്റ്റൻ്റ് എക്സൈസ് ഇൻസപെക്ടർ ഗ്രേഡ് ഹാരിസ് വി. എം, സിവിൽ എക്സൈസ് ഓഫീസർമാരായ വി. ബി രാജേഷ്, ഷിവിൻ പി.പി ഡ്രൈവർ ശിഹാബുദ്ദീൻ എന്നിവർ പങ്കെടുത്തു.