
കാലടി: ആരോഗ്യ സംരക്ഷണത്തിനായി പ്രഭാതത്തിൽ നടക്കുന്ന കൂട്ടായ്മയായ ശബരി മൈൽസ് ആൻഡ് സ്‌മൈൽസ് ഗ്രൂപ്പിന്റെ ഓണാഘോഷം വേറിട്ട അനുഭവമായി.....
കാലടി ശബരി റെയിൽവേ പാലത്തിലൂടെ ട്രെയിൻ വന്നില്ലെങ്കിലും കുഴപ്പമില്ല നാട്ടുകാർക്ക്.... എന്നും പ്രഭാതത്തിലും വൈകുന്നേരങ്ങളിലും ശബരിപാലത്തിൽ നടത്തക്കാരുടെ എണ്ണം കൂടിയതോടുകൂടി അതൊരു കൂട്ടായ്മയായി വളർന്നു. ആ കൂട്ടായ്മയ്ക്ക് ഒരു പേര് വീണു.... ശബരി മൈൽസ് ആൻഡ് സ്‌മൈൽസ് ഗ്രൂപ്പ്. ജാതി, മത, രാഷ്ട്രീയ, പ്രായഭേദമന്യേ എല്ലാവരും കൂടി ഓണാഘോഷം ഓണം വൈബ് 2K26 പാലത്തിൽ വച്ച് സംഘടിപ്പിച്ചു. അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി കൊച്ചുത്രേസ്യ തങ്കച്ചൻ ഉദ്ഘാടനം നിർവഹിച്ചു. കാലടി പള്ളി വികാരി ഫാ. മാത്യു കിലുക്കൻ ഓണസന്ദേശം നൽകി. ഗ്രൂപ്പ് പ്രസിഡന്റ് ജോർജ് തേക്കാനത്ത് അധ്യക്ഷത വഹിച്ച യോഗത്തിൽ അങ്കമാലി ബ്ലോക്ക് മെമ്പർ കെ.വി. പോളച്ചൻ, കാഞ്ഞൂർ ഗ്രാമപഞ്ചായത്ത് പഞ്ചായത്ത് മെമ്പർമാരായ ജെസ്സി ലിജോ, എബിൻ ഡേവിസ്, സെക്രട്ടറി ഷാജോ ആലുക്കൽ, വൈസ് പ്രസിഡന്റ് സൈന ബാവ, ട്രഷറർ സ്റ്റീഫൻ ജോസഫ്, പ്രോഗ്രാം കോർഡിനേറ്റർ സുമി ജിൻസ് എന്നിവർ പ്രസംഗിച്ചു. ആധുനിക സാങ്കേതിക വളർച്ചയുടെ ഭാഗമായിട്ട് ഇന്നും കേരളത്തിന് അകത്തും പുറത്തുമായി വികസന പാതയിൽ മുന്നേറി നിൽക്കുന്ന സൈന ഗ്രൂപ്പിന്റെ എം. ഡി യായ ശ്രീ സൈനാ ബാവയെ ചടങ്ങിൽ അനുമോദിച്ചു. മികച്ച നേട്ടങ്ങൾ കൈവരിച്ച ഗ്രൂപ്പിലെ അംഗങ്ങളുടെ മക്കൾക്ക് മെമന്റുകൾ വിതരണം ചെയ്തു. പുരുഷന്മാർക്കും, സ്ത്രീകൾക്കും, കുട്ടികൾക്കും വിവിധ ഗൈമുകൾ, മലയാളി മങ്ക, കേരള ശ്രീമാൻ, കുടം തല്ലൽ, വടംവലി എന്നീ മത്സരങ്ങളും അരങ്ങേറി. വീട്ടമ്മമാരുടെ തിരുവാതിര കളി ഏറെ ശ്രദ്ധേയമായി. ചടങ്ങിൽ ലക്കി മെമ്പർ ആയി രാജപ്പൻ ആലുക്കയെ തിരഞ്ഞെടുത്തു. 112 കുടുംബാംഗങ്ങൾ ഉള്ള ശബരി മൈൽസ് & സ്മൈൽസ് ഗ്രൂപ്പിൽ എല്ലാവർക്കും വിപുലമായ ഓണസദ്യ ഒരുക്കി.
റിപ്പോർട്ടർ:
സാജു തറനിലം