Mission News
Mission News
Sunday, 13 Sep 2026 00:00 am
Mission News

Mission News

    കൊല്ലം: ശൂരനാട് ഏരിയ കമ്മിറ്റിക്കു കീഴി ലെ 4 ലോക്കൽ സെക്രട്ടറിമാർ ചുമതലയൊഴിഞ്ഞു. ഏരിയ സെക്രട്ടറി ബി. ശശി 2 മാസമായി അവധിയിലാണ്. ഇതിനു പിന്നാ ലെയാണു പാർട്ടിയെ പ്രതിസ ന്ധിയിലാക്കിക്കൊണ്ട് ശൂരനാട്, ശൂരനാട് വടക്ക്, പാവുമ്പ, പുതു തായി രൂപീകരിച്ച ശൂരനാട് ടൗൺ ലോക്കൽ കമ്മിറ്റികളിലെ സെക്രട്ടറിമാർ സ്ഥാനം ഒഴിഞ്ഞു.

ഫണ്ട് പിരിവിനുള്ള അധ്വാനവും സംഘടനാ പരിപാടികളുടെ

ചെലവും ഉണ്ടാക്കുന്ന സമ്മർദമാണു സ്ഥാനമൊഴിയലിനു കാര ണമെന്നാണ് പാർട്ടിക്കുള്ളിലെ ചർച്ച.

നേതൃത്വത്തിൽ നിലനിൽക്കുന്ന വിഭാഗീയതയുടെ തുടർച്ചയെന്നോണമാണ് ബി. ശശി അവധി യിൽ പ്രവേശിച്ചതെന്ന് അറിയു ന്നു . എന്നാൽ ആരോഗ്യ പ്രശ്ന‌നങ്ങൾ കാരണം അവധിയിൽ പോയെന്നാണ് ഔദ്യോഗിക  വിശദീകരണം. ഏരിയ സെക്രട്ടറി സ്ഥാനത്ത് മൂന്നു ടേം പൂർത്തിയാക്കിയ ജില്ലാ കമ്മിറ്റിയംഗം പി. ബി സത്യദേവനു പകരം ചുമതല നൽകിയിരിക്കുകയാണ്. ലോക്കൽ കമ്മിറ്റി 

സെക്രട്ടറിമാരുടെ ഒഴിവുകളിൽ ചുമതലയേൽ ക്കാൻ ആളുകൾ തയാറാകാത്തതും നേതൃത്വത്തിന് പ്രതിസന്ധിയായിട്ടുണ്ട്. ഇതോടെ ജനപ്രതി നിധികളെയും ഏരിയ കമ്മിറ്റി അംഗങ്ങളെയും ലോക്കൽ സെക്രട്ടറിമാരുടെ ചുമതല നിർ ബന്ധിച്ച് ഏൽപ്പിക്കുന്ന സാഹചര്യമാണ് ഇപ്പോൾ വന്നിരിക്കുന്നത്.  കമ്മിറ്റിയുടെ ചുമതല ഏരിയ കമ്മിറ്റിയംഗമായ ജില്ലാ പഞ്ചായത്തംഗം എ. റമീസിനെ യാണ് ഏൽപിച്ചിരിക്കുന്നത്.

ഭരണം നഷ്ടമായതോടെ പൊലീസ് സ്‌റ്റേഷനുകളിലും സർക്കാർ ഓഫിസുകളിലും മുൻപത്തെപ്പോലെ ഇടപെടാൻ സാധിക്കാത്തത്

പാർട്ടിക്ക് തിരിച്ചടിയായെന്നാണു പ്രാദേശികമായ വിലയിരുത്തൽ സംഘടനാ ചുമതല കൾ പ്രവർത്തകരുടെ വ്യക്തിപരമായ സാമ്പത്തിക ബാധ്യതയായി മാറുന്നതായുള്ള വിമർശനം ശക്തമാകുന്നതിനിടെയാണ് ലോക്കൽ സെക്രട്ടറിമാർ തലയൊഴിയൽ.

എന്നാൽ ഏരിയ സെക്രട്ടറി ആരോഗ്യപരമായ കാരണങ്ങളാലാണ് അവധിയെടുത്തിരിക്കുക യാണെന്നും ലോക്കൽ സെക്രട്ടറിമാർ വ്യക്തിപരമായ കാരണങ്ങളാലാണ് ചുമതല ഒഴിഞ്ഞതെന്നും സിപിഎം ശൂരനാട് ഏരിയ നേതൃത്വം വിശദീകരിച്ചു

ചുരുക്കി പറഞ്ഞാൽ ശൂരനാട് സി.പി.ഐ.(എം) ഏരിയ കമ്മിറ്റി സംപൂർണ്ണ തകർച്ചയിലേക്ക് പോയി കൊണ്ടിരിക്കുകയാണ്. ഇതിനെ എല്ലാം കാരണം നേതാക്കൻമാരുടെ മാടമ്പി ഭരണമാണ് എന്ന് വിലയിരുത്തുന്നു.