Mission News
Mission News
Sunday, 13 Sep 2026 18:00 pm
Mission News

Mission News

തൊഴിൽ മേഖലയ

കൊച്ചി:തൊഴിൽ മേഖലയിലെ സ്ത്രീ വിവേചനം അവസാനിപ്പിക്കാൻ കേന്ദ്ര, സംസ്ഥാന  സർക്കാരുകൾ തയ്യാറാവണമെന്ന് ആർ.ജെ.ഡി ദേശീയ ജനറൽ സെക്രട്ടറി അനു ചാക്കോ ആവശ്യപ്പെട്ടു.
രാഷ്ട്രീയ ജനതദൾ തൊഴിലാളി വിഭാഗമായ ജനത ലേബർ യൂണിയൻ എറണാകുളം ജില്ലാ കൺവെൻഷൻ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു രാഷ്ട്രീയ ജനതദൾ ദേശീയ ജനറൽ സെക്രട്ടറി അനു ചാക്കോ.

 ജില്ലാ പ്രസിഡന്റ്‌ ബിജു തേറാട്ടിൽ അധ്യക്ഷത വഹിച്ചു.സിനിമ വർക്കേഴ്സ് യൂണിയൻ സെന്റർ,ഷോപ്സ് ആൻഡ് എസ്റ്റാബ്ലിഷ്‌മെന്റ് യൂണിയൻ എന്നീ സഹ സംഘടന അഡോക് ജില്ലാ കമ്മിറ്റികൾ രൂപീകരിച്ചു. ജെ.ഏൽ.യു സംസ്ഥാന സെക്രട്ടറി സുനിൽഖാൻ മുഖ്യപ്രഭാഷണം നടത്തി.സൗജന്യ നേത്ര പരിശോധന ക്യാമ്പ് മുൻ ആർ.ജെ.ഡി സംസ്ഥാന കമ്മിറ്റി അംഗം പി.ജെ.ജോസി ഉത്ഘാടനം ചെയ്തു.ദേവി അരുൺ,യേശുദാസ്,വിനോദ്,അരുൾദാസ്,തമ്പി വർഗീസ്,ശശിധരൻനായർ,റസാഖ്,ടാനി യ,അഞ്ജന രാജീവ്‌,സിജോ.കെ.സി തുടങ്ങിയവർ സംസാരിച്ചു.