
സ്വാതന്ത്ര്യ സമര സേനാനി യു. മാർത്താണ്ഡന്റെ 19-ാം ചരമവാർഷികം ആചരിച്ചു
വക്കം: സ്വാതന്ത്ര്യ സമര സേനാനിയും സാമൂഹിക പ്രവർത്തകനുമായിരുന്ന യു. മാർത്താണ്ഡന്റെ 19-ാം ചരമവാർഷികം അനുസ്മരണ പരിപാടികളോടെ ആചരിച്ചു. വക്കം കന്നാലുവിളാകം സ്വദേശിയായിരുന്ന യു. മാർത്താണ്ഡൻ സ്വാതന്ത്ര്യസമര കാലഘട്ടത്തിൽ സജീവമായി പ്രവർത്തിച്ച വ്യക്തിയായിരുന്നു.
വക്കം കന്നാലുവിളാകത്ത് നടന്ന അനുസ്മരണത്തിൽ കുടുംബാംഗങ്ങളും ബന്ധുക്കളും അദ്ദേഹത്തെ സ്മരിച്ചു.
ശിവഗിരി ഹെൽപ് ലൈൻ ഗ്ലോബൽ ഫൗണ്ടേഷൻ പ്രസിഡന്റ് വർക്കല വാവ ( ശ്രീനാരായണ പ്രസ്ഥാനത്തിന്റെ പ്രസിഡന്റ് വർക്കല വാവയുടെ ( രവി.കെ.ശിവരാജൻ ) പിതാവാണ് യു. മാർത്താണ്ഡൻ. പിതാവിന്റെ സാമൂഹികവും പൊതുപ്രവർത്തനപരവുമായ പാരമ്പര്യം മകനായ വർക്കല വാവ യുടെ പ്രവർത്തനങ്ങളിലും പ്രതിഫലിക്കുന്നതായി കുടുംബാംഗങ്ങളും സുഹൃത്തുക്കളും അനുസ്മരിച്ചു.
യു. മാർത്താണ്ഡന്റെ ജീവിതവും സാമൂഹിക ഇടപെടലുകളും പുതുതലമുറയ്ക്ക് പ്രചോദനമാണെന്ന് അനുസ്മരണ സന്ദേശങ്ങളിൽ ചൂണ്ടിക്കാട്ടി. കുടുംബാംഗങ്ങൾ അദ്ദേഹത്തിന്റെ സ്മരണയ്ക്ക് മുന്നിൽ പ്രണാമം അർപ്പിച്ചു.