Mission News
Mission News
Wednesday, 23 Sep 2026 00:00 am
Mission News

Mission News

 കൊച്ചി: ബിജെപിയുടെ ദേശീയ ഘടകത്തിൽ ഉന്നത സ്ഥാനങ്ങൾ ലഭ്യമാക്കാമെന്ന് വാഗ്ദാനം ചെയ്ത് വിവിധ വ്യക്തികളിൽ നിന്ന് പണം ആവശ്യപ്പെട്ടതായും, പിന്നീട് അവരെ പാർട്ടിയിലെ നേതാക്കളുമായി പരിചയപ്പെടുത്തി നൽകുന്നതായും ആരോപണം. എസ്. എച്ച്ആർ. ഹ്യൂമൻ റൈറ്റ്സിന്റെ ദേശീയ ചെയർമാനാണെന്ന് അവകാശപ്പെടുന്ന മുഹമ്മദ് ആഷിഖിനെതിരെയാണ് ഇത്തരം ആരോപണങ്ങൾ ഉയർന്നിരിക്കുന്നത്.
ബിജെപിയുടെ ദേശീയതലത്തിലുള്ള പ്രധാന സ്ഥാനങ്ങൾ ലഭ്യമാക്കാൻ തനിക്ക് സാധിക്കുമെന്ന് വിശ്വസിപ്പിച്ച് പലരെയും സമീപിക്കുന്നതായും, ഈ വ്യക്തി കളിൽനിന്ന് പണം സ്വീകരിച്ചശേഷം കേന്ദ്രത്തിലെ ചില ബിജെപി നേതാക്കളുമായി അവരെ പരിചയപ്പെടുത്തുന്നതായും ആരോപണമുണ്ട്.
ചെങ്ങന്നൂർ സ്വദേശിയായ യോഹന്നാൻ ജോസിനെ ബിജെപിയുടെ ദേശീയ ന്യൂനപക്ഷ മോർച്ചയിൽ ഉന്നത പദവിയിലേക്ക് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ചില നേതാക്കളെ സമീപിച്ചതായും ആരോപണമുയർന്നിട്ടുണ്ട്. എന്നാൽ ബന്ധപ്പെട്ട നേതൃത്വത്തിന്റെ പരിശോധനയിൽ അദ്ദേഹത്തിന്റെ യോഗ്യത സംബന്ധിച്ച് ചോദ്യങ്ങൾ ഉയർന്നതായും, ആവശ്യപ്പെട്ട പദവിക്ക് അദ്ദേഹം അർഹനല്ലെന്ന നിലപാട് ചില നേതാക്കൾ സ്വീകരിച്ചതായും ആരോപണത്തിൽ പറയുന്നു. തിരുവനന്തപുരം അണ്ടൂർക്കോണം ആസ്ഥാനമായി പ്രവർത്തിക്കുന്ന 'SHR Human Rights Foundation' എന്ന സ്ഥാപനത്തിന്റെയും, അതിന്റെ പേരിൽ തട്ടിപ്പുകൾ നടത്തുന്ന ഹുസൈൻ (നിലവിൽ ആഷിക് ജി എന്ന പേരിലും അറിയപ്പെടുന്നയാൾ) എന്ന വ്യക്തിയുടെയും നേതൃത്വത്തിൽ ഇപ്പോഴും നിരവധി പേരാണ് കബളിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നത് വിദേശത്ത് ജോലി വാഗ്ദാനം ചെയ്തും,

പലവിധ വാഗ്ദാനങ്ങൾ നൽകിയും കബളിക്കിലിന്റെ പുതിയ രൂപം രാഷ്ട്രീയത്തിൻറെ പേരിൽ ആരംഭിച്ചിരിക്കുന്നു.