
അങ്കമാലി: അങ്കമാലിയിൽ കാരുണ്യത്തിന്റെ പുതിയ മുഖമായി സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ "ജോസ് ദേവസ്സി മഞ്ഞളി മെമ്മോറിയൽ, ബ്ലെസ്സ് ഒസാനം ഡയാലിസിസ് സെന്റർ"
വ്യക്കരോഗികൾക്ക് ആശ്വാസമായി 12 ഡയാലിസിസ് മെഷീനുകളുള്ള സൗജന്യ ഡയാലിസിസ് കേന്ദ്രം
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വൃക്കരോഗികൾക്ക് സൗജന്യമായി ഡയാലിസിസ് ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റി, സെന്റ് തോമസ് കോൺഫറൻസ് അങ്കമാലിയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന "ജോസ് ദേവസ്സി മഞ്ഞളി മെമ്മോറിയൽ ബ്ലെസ്സ് ഒസാനം ഡയാലിസിസ് സെന്റർ" നാടിന് സമർപ്പിക്കുകയാണ്.
അങ്കമാലിയിലും സമീപ പ്രദേശങ്ങളിലുമുള്ള വൃക്കരോഗികൾക്ക് ചികിത്സയ്ക്കായി വലിയ സാമ്പത്തിക ചെലവും യാത്രാക്ലേശവും നേരിടേണ്ടിവരുന്ന സാഹചര്യത്തിലാണ് ഈ സംരംഭം യാഥാർത്ഥ്യമാകുന്നത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രോഗികൾക്ക് സൗജന്യ ഡയാലിസിസ് ചികിത്സ ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റിയുടെ സേവനപ്രവർത്തനങ്ങളുടെ ഭാഗമായി സമൂഹത്തിലെ ഏറ്റവും ആവശ്യക്കാരായ ആളുകളിലേക്ക് കാരുണ്യത്തിന്റെ കൈത്താങ്ങ് എത്തിക്കുക എന്ന ആശയമാണ് ഈ പദ്ധതിക്ക് പിന്നിൽ.
ഈ മഹത്തായ സംരംഭത്തിന്റെ അടിത്തറ - മഞ്ഞളി കുടുംബത്തിന്റെ നിസ്വാർത്ഥ സംഭാവന