
പൊതുജനാരോഗ്യ രംഗത്ത് നിശബ്ദ സേവനം അനുഷ്ഠിക്കു
തിരുവനന്തപുരം: പൊതുജനാരോഗ്യ രംഗത്ത് നിശബ്ദ സേവനം അനുഷ്ഠിക്കുന്ന പൊതുജന സേവകരാണ് ഫാർമസ് ഫാർമസിസ്റ്റുകളെന്ന് ശ്രീ ഗോകുലം ഹെൽത്ത് കെയർ ഇൻസ്റ്റിറ്റ്യൂഷൻ വൈസ് ചെയർമാൻ ഡോ കെ കെ മനോജൻ പ്രസ്താവിച്ചു.
ശ്രീ ഗോകുലം മെഡിക്കൽ കോളേജിൽ ഫാർമസി ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ വേൾഡ് ഫാർമസിറ്റ് ഡേയോട് അനുബന്ധിച്ച്ള്ള സെലിബ്രേഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വൈസ് ചെയർമാൻ ഡോ മനോജൻ
ശ്രീ ഗോകുലം മെഡിക്കൽ കോളേജ് ഫാർമസി അഡ്മിനിസ്ട്രേറ്റർ രമണി പീതാംബരൻ അധ്യക്ഷത വഹിച്ചു.
ശ്രീ ഗോകുലം ഹെൽത്ത് കെയർ ഇൻസ്റ്റിറ്റ്യൂഷൻ മാനേജിംഗ് ഡയറക്ടർ ഷീജ ജി മനോജൻ മുഖ്യപ്രഭാഷണം നടത്തി. ശ്രീ ഗോകുലം മെഡിക്കൽ കോളേജ് ഡീൻ ഡോ പി ചന്ദ്രമോഹൻ, അസോസിയേറ്റ് ഡീൻ ഡോ ലളിത കൈലാസ്, കോളേജ് പ്രിൻസിപ്പൽ ഡോ നന്ദിനി, മെഡിക്കൽ സൂപ്രണ്ട് ഡോ കൃഷ്ണ, കമ്മ്യൂണിറ്റി മെഡിസിൻ ഹെഡ് ഡോ ബെന്നി, ശ്രീ ഗോകുലം നഴ്സിംഗ് കോളേജ് പ്രിൻസിപ്പൽ ലെഫ്റ്റനന്റ് കേണൽ മീര കെ പിള്ള, സെക്രട്ടറി ടു ചെയർമാൻ ജീതോഷ് കുമാരൻ, പേഷ്യന്റ് റിലേഷൻ ഓഫീസർ മാന്നാനം സുരേഷ്, ഫാർമസി സൂപ്പർവൈസർ ജയശ്രീ, ചീഫ് ഫാർമസിസ്റ്റ് വിജി എന്നിവർ പ്രസംഗിച്ചു.
സുദീർഘ സേവനം അനുഷ്ഠിച്ച ഫാർമസിറ്റ്കൾക്ക് ചടങ്ങിൽ വൈസ് ചെയർമാൻ ഡോക്ടർ കെ കെ മനോജൻ പുരസ്കാരങ്ങൾ നൽകി ആദരിച്ചു. ഫാർമസിസ്റ്റുകളുടെ വിവിധതരം കലാപരിപാടികളും വേൾഡ് ഫാർമസ്റ്റ് ഡേയോട് അനുബന്ധിച്ച് ഉണ്ടായിരുന്നു.