
വായനശാല വാർഷികം മന്ത്രി ശ്രീ റോജി ഉദ്ഘാടനം ചെയ്തു.
കറുകുറ്റി.
കറുകുറ്റിയിൽ അക്ഷര വായനശാല, മണിയംകുഴി- യുടെ നാലാമത് വാർഷികാഘോഷങ്ങൾ ബഹു. ഉന്നത വിദ്യാഭ്യാസമന്ത്രി ശ്രീ റോജി എം ജോൺ ഉദ്ഘാടനം ചെയ്തു. ചുരുങ്ങിയ കാലയളവിനുള്ളിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവച്ച അക്ഷര വായനശാല സ്വന്തമായി ഒരു കെട്ടിടമെന്ന സ്വപ്നം സാക്ഷാൽക്കരിക്കുന്നതിന്റെ ഭാഗമായി സ്ഥലം വാങ്ങിയ സാഹച ര്യത്തിൽ, ബാഡ്മിന്റൺ കോർട്ട് ഉൾപ്പെടെ ഇപ്പോൾ വിഭാവനം ചെയ്യുന്ന കെട്ടിടം നിർമ്മിക്കാനുള്ള ഫണ്ടനുവദിക്കാൻ ശ്രമിക്കാമെന്ന് ബഹു. മന്ത്രി വാഗ്ദാനം ചെയ്തു. നാളിതു വരെയുള്ള പ്രയത്നങ്ങൾക്ക് വായനശാല പ്രവർ ത്തകരെ അദ്ദേഹം അനുമോദിച്ചു.
വായനശാലയുടെ സ്ഥാപകൻ ശ്രീ ബെന്നി പടുവൻ, നാലു വർഷമായി ലൈബ്രറി പ്രവർത്തിക്കാൻ സൗജന്യ മായി കെട്ടിടം നൽകിയ ഏ ഒ വർഗീസ് അച്ചിനിമാടൻ, സംഘാടക സമിതി കൺവീനർ വർഗീസ് എം ഡി, വായന ശാലയുടെ ആദ്യത്തെ പ്രസിഡന്റ് ശ്രീമതി ഷൈനി ജോസ് എന്നിവർക്ക് മന്ത്രി പ്രശസ്തി ഫലകം നൽകി ആദരിച്ചു.
വാർഷികാഘോഷത്തിന്റെ ഭാഗമായി SSLC, PLUS TWO ഉന്നത വിജയം നേടിയവർക്ക് ക്യാഷ് അവാർഡും പ്രശസ്തി ഫലകവും വിതരണം ചെയ്തു. വായനശാലയിൽ കരാട്ടെ പരിശീലിച്ച് ബ്ലാക്ക് ബെൽറ്റ് നേടിയവരെ ആദരിച്ചു. പ്രതിമാസ പുസ്തക ചർച്ചകളിലെ മികച്ച പുസ്തകാവതരണത്തിനും ആസ്വാദന ത്തിനുമുള്ള പുരസ്‌കാരങ്ങൾ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ശ്രീ വി കെ ഷാജി സമ്മാനിച്ചു. ബാല, യുവജന, വനിതാവേദികളുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ അരങ്ങേറി.
കറുകുറ്റി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബാബു സാനി, ജില്ലാപ്പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ഷൈജോ പറമ്പി, ബ്ലോക്ക് മെമ്പർ ഗ്രേസി റാഫേൽ, കറുകുറ്റി ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാജി ബാബു, വാർഡ് മെമ്പർമാരായ റീജ ബാബു, ഷിജി സജീവ്, കരയാംപറമ്പ് സഹകരണബാങ്ക് പ്രസിഡന്റ് ജോണി പള്ളിപ്പാടൻ, ജീവോദയ സുപ്പീരിയർ
ബ്ര. റിച്ചാർഡ് MMB തുടങ്ങിയവർ വാർഷിക സമ്മേളനത്തിൽ പങ്കെടുത്തു.
പ്രസിഡന്റ് അഡ്വ. ജെയ്സൺ ആന്റണി, സെക്രട്ടറി ഷാജു അച്ചിനിമാടൻ, ജനറൽ കൺവീനർ ജോസ് കാച്ചപ്പിള്ളി, മത്തായി എം ജെ, ഷൈജി ഷാജൻ, ജിസ്‌മോൾ ടീച്ചർ, റോസ്മേരി എന്നിവരുടെ നേതൃത്വത്തിൽ വാർഷികാഘോഷ പരിപാടികളുടെ സംഘാടനം നിർവഹിച്ചു.