Mission News
Mission News
Wednesday, 30 Sep 2026 18:00 pm
Mission News

Mission News

ആലുവ: ലോക വയോജന ദിനം  ആഘോഷഭരിതമാക്കി വൃദ്ധമനസുകളെ പോയ കാല സ്മൃതികളിലൂടെ വീണ്ടും ഊർജസ്വലരാക്കി കോൺകോഡ് ഗ്രൂപ്പ് ഒരുക്കിയ ലോക വയോജനഉത്സവം ആലുവ അദ്വൈതാശ്രമത്തിൽ നടന്നു. നിരവധി പേർ പങ്കെടുത്തു, ജീവിതത്തിൽ കഷ്ടപ്പാടുകളും ഒറ്റപ്പെടലുകളും നഷ്ട ദുഃഖങ്ങളും മാത്രമല്ല സന്തോഷകരമായ സായാഹ്നങ്ങളും തങ്ങൾക്ക് സ്വന്തമാണെന്ന് കാണിച്ച് പാട്ടും, ഡാൻസും, മത്സരങ്ങളും പ്രഛന്നവേഷങ്ങളും കൊണ്ട് സമൃദ്ധമായ കൂടിച്ചേരലായിരുന്നു. ആഘോഷങ്ങളുടെ ഭാഗമായി സമൂഹസദ്യയും സാംസ്കാരിക സമ്മേളനവും നടക്കുകയുണ്ടായി, കോൺകോഡിയ ഗ്രൂപ്പ് ചെയർമാൻ ശ്രീമതി വൈജയന്തി വി: കുമാർ നേതൃത്വം നൽകിയ പരിപാടിയിൽ അദ്വൈതാശ്രമം മഠാധിപതി സ്വാമി ധർമചൈതന്യ, ആലുവ എം.എൽ, എ :ശ്രീ അൻവർ സാദത്ത്, കൗൺസിലർ ശ്രീ ഫെബിൻ, വേണുകുഴിവേലി എന്നിവരും പങ്കെടുത്തു,