
കൊച്ചി: മുല്ലപ്പെരിയാർ ടണൽ സമരം മൂന്നാം വർഷത്തിലേക്ക് പ്രവേശിച്ചുകൊണ്ട് സമ്മേളനം നടത്തി*
2024 ഒക്ടോബർ 2ന് വൈപ്പിൻ മാലിപ്പുറത്ത് ആരംഭിച്ച അനിശ്ചിത കാല റിലേ ഉപവാസ സമരം മൂന്നാം വർഷത്തിലേക്ക്..രണ്ട് സംസ്ഥാനങ്ങൾ തമ്മിൽ ദീർഘകാലമായി നിലനിൽക്കുന്ന തർക്കത്തിന് 2014 സുപ്രീംകോടതി ഒരു ശാശ്വത പരിഹാരം നിർദ്ദേശിക്കുകയുണ്ടായി
അതായത് നിലവിൽ തമിഴ്നാട്ടിലേക്ക് വെള്ളം കൊണ്ടുപോകുന്ന തുരംഗത്തേക്കാൾ താഴ്ന്ന വിധാനത്തിൽ മറ്റൊരു പുതിയ തുരംഗം നിർമ്മിച്ച് ജലനിരപ്പ് താഴ്ത്തി കേരളത്തിന് സുരക്ഷയും തമിഴ്നാടിന് ജലവും ഉറപ്പാക്കണമെന്ന് പറഞ്ഞിരുന്നു
നാളിതു വരെയായി മാറി മാറി വരുന്ന ഗവൺമെൻ്റുകൾ സുപ്രീം കോടതി വിധി നടപ്പാക്കാൻ തയ്യാറാകാത്തതിൽ പ്രതിഷേധിച്ചാണ് കൊച്ചി വൈപ്പിൻ മാലിപ്പുറത്ത് മുല്ലപ്പെരിയാർ ടണൽ സമരം ആരംഭിച്ചത്. ഇതിനോടകം സെൻട്രൽ വാട്ടർ കമ്മീഷനിലും കേരള ഗവൺമെന്റിലും ഈ പുതിയ തുരംഗം നിർമ്മിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് നിരവധി നിവേദനങ്ങളും മുല്ലപ്പെരിയാർ ടണൽ സമര സമിതി നൽകുകയുണ്ടായി. സെൻട്രൽ വാട്ടർ കമ്മിഷൻ 2024 ഡിസംമ്പർ 10 നും 2025 മെയ് 1 നും തന്ന മറുപടിയിൽ രണ്ടു സംസ്ഥാനങ്ങളും ഒരുമിച്ച് മുന്നോട്ട് വന്നാൽ പുതിയ ടണൽ നിർമ്മിക്കുവാനുള്ള എല്പാ സാങ്കേതിക സഹായങ്ങളും നൽകാം എന്ന് വ്യക്തമാക്കുകയും ചെയ്തു. എറണാകുളം ഹൈക്കോർട്ട് വഞ്ചി സ്ക്വയറിലും എറണാകുളം നഗരത്തിലും ഉൾപ്പെടെ വ്യത്യസ്ത പ്രതിഷേധ പരിപാടികളു മുല്ലപ്പെരിയാർ ടണൽ സമര സമിതിയുടെ ആഭിമുഖ്യത്തിൽ നടത്തുകയുണ്ടായി. 2011 ൽ തന്നെ 26 തവണ ചെറു ഭൂചലനമ്മൾ ഉണ്ടായ ഭൂകമ്പ സാധ്യതാ Stage 3 യിൽ ഉള്ള സ്ഥലത്ത് ഇന്നുള്ള ഡാമിനേക്കാൾ ഏതാണ്ട് 70 അടിയിൽ അധികം ഉയരവും 600 അടി നീളവും കൂടുതൽ വരുന്ന പുതിയ ഡാം നിർമ്മിച്ചാൽ ഭാവിയിൽ ഇതിലും വലിയ അപകടം സൃഷ്ടിക്കുമെന്ന് മുല്ലപ്പെരിയാർ ടണൽ സമര സമിതി വിലയിരുത്തി. കേരളത്തിന് സുരക്ഷയും, തമിഴ്നാടിന് വെള്ളവും ഉറപ്പാക്കുന്ന ചിലവ് കുറഞ്ഞതും പാരിസ്ഥിതികപ്രശ്‌നങ്ങൾ ഇല്ലാത്തതുമായ വേഗത്തിൽ പൂർത്തീകരിക്കാൻ സാധിക്കുന്നതുമായ പുതിയ തുരംഗം നിർമ്മിച്ചാൽ ജലത്തിൻ്റെ അളവ് കുറഞ്ഞ് മുല്ലപ്പെരിയാർ ഡാം നിർവ്വീര്യമാവും ... ജനങ്ങളുടെ ജീവൻ ശാശ്വതമായി സുരക്ഷിത മാക്കുവാൻ പുതിയ ടണൽ നിർമ്മിക്കുന്നത് വരെ മുല്ലപ്പരിയാർ ടണൽ സമര സമിതി സമരം തുടരും.
സമരം രണ്ടുവർഷം പൂർത്തിയായതിന്റെ ഭാഗമായി രണ്ടാം തീയതി വൈകിട്ട് നാലുമണിക്ക് നടന്ന പൊതുസമ്മേളനത്തിൽ തമിഴ്നാട്ടിലെ പ്രശസ്ത എഴുത്തുകാരൻ ചാരുനിവേദിത വിശിഷ്ടാതിഥിയായി എത്തി.
കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവ്വകാല ശാലയിലെ മുതിർന്ന ശാസ്ത്രജ്ഞൻ മുഹമ്മദ് ഹത്ത യോഗം ഉദ്ഘാടനം ചെയ്തു. മുല്ലപ്പെരിയാർ ടണൽ സമരസമിതി പ്രസിഡൻറ് രമേഷ് രവി അധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ക്ലീറ്റസ്,പഞ്ചായത്ത് പ്രസിഡൻറ് ബെന്നി ബർണാഡ്,FRAG ജനറൽ സെക്രട്ടറി അനിൽ പ്ലാവിയൻസ്,പരിസ്ഥിതി മാധ്യമപ്രവർത്തകൻ EP അനിൽ, സോഷ്യൽ ജസ്റ്റിസ് ഫോറം ദേശീയ പ്രസിഡൻറ് അഡ്വക്കേറ്റ് PT രാധാകൃഷ്ണൻ, ചെന്നൈ ചിത്രകാരൻ ഷൺമുഖൻ, മീഡിയ ആൻഡ് ജേർണലിസ്റ്റ് വർക്കേഴ്സ് യൂണിയൻ സ്റ്റേറ്റ് സെക്രട്ടറി കാവ്യ അന്തർജനം സമരസമിതിക്ക്, യൂണിയന്റെ പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. ഗോശ്രീ മനുഷ്യാവകാശ സംരക്ഷണ സമിതി പോൾ J മാമ്പിളി, കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതി എറണാകുളം ജില്ലാ പ്രസിഡൻ്റ് ഡോ വിൻസെൻ്റ് മാളിയേക്കൽ, കേരള ബിൽഡിംഗ് ഡിസൈനേഴ്സ് അസോസിയേഷൻ മുൻ വൈസ് പ്രസിഡൻ്റ് ജോസ് കാച്ചപ്പിള്ളി,CSS സെക്രട്ടറി ബിജു തുണ്ടിയിൽ,പ്രമുഖ ഗാന്ധിയൻ മാത്യൂസ് പുതുശ്ശേരി എന്നിവർ പങ്കെടുത്ത് സംസാരിച്ചു. വിവിധ സാംസ്കാരിക,സാമൂഹിക സംഘടനകളും പങ്കെടുത്തു. മുല്ലപ്പെരിയാർ ടണൽ സമര സമിതി രക്ഷാധികാരി സിപി റോയ് സ്വാഗതവും സെക്രട്ടറി സ്മിജിൻരാജ് നന്ദിയും പറഞ്ഞു..