
അങ്കമാലി:
സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യയാത്ര അനുവദിച്ച് കൊണ്ട് പ്രദർശിനി പദ്ധതി നടപ്പിലാക്കിയതിനെ തുടർന്ന് പ്രതിസന്ധിയിലായ സ്വകാര്യ ബസ്സുടമകൾ ബുധനാഴ്ച സെക്രട്ടറിയേറ്റ് മാർച്ചും ധർണ്ണയും നടത്തും.
പദ്ധതി പ്രാബല്യത്തിൽ വന്ന് നാലുമാസം പിന്നിട്ടപ്പോൾ അങ്കമാലി, കാലടി, അത്താണി, കൊരട്ടി മേഖലകളിലെ നിരവധി ബസുകൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ പെടുകയും അതിൽ നിന്ന് കരകയറുന്നതിന് ട്രിപ്പുകൾ വെട്ടിക്കുറച്ച് ഭാഗികമായ പൂർണമായോ സർവീസ് അവസാനിപ്പിച്ചു വരികയാണ്. കെഎസ്ആർടിസി ബസുകളുമായി ഇടകലർന്നു ഓടുന്ന റൂട്ടുകളിലാണ് കൂടുതൽ പ്രതിസന്ധി നേരിടുന്നത്.
മുൻ ഗതാഗത കമ്മീഷണർ പത്മകുമാർ അധ്യക്ഷനായ വിദഗ്ധ സമിതി പ്രിയദർശിനി പദ്ധതി മൂലം ഉണ്ടായിട്ടുള്ള പ്രയാസങ്ങൾ പഠിച്ച് സർക്കാരിന് റിപ്പോർട്ട് നൽകി ഒന്നരമാസം കഴിഞ്ഞിട്ടും പരിഹാര നടപടികൾ ഉണ്ടായിട്ടില്ല.
സെക്രട്ടറിയേറ്റ് മാർച്ചിനു ശേഷവും സർക്കാരിൻറെ ഭാഗത്തുനിന്ന് പ്രശ്നപരിഹാരം ഉണ്ടായില്ലെങ്കിൽ. ഒക്ടോബർ അവസാന ആഴ്ചയിൽ അനിശ്ചിതകാല നിരാഹാര സമരവും തുടർന്ന് ബസ്സുകൾ പൂർണമായും സർവീസ് നിർത്തിവയ്ക്കുകയും ചെയ്യും. പ്രിയദർശിനി പദ്ധതി മൂലം ദുരിതമനുഭവിക്കുന്ന ബസ്സുകൾക്ക് പ്രത്യേക സഹായം നൽകണമെന്നും
14 വർഷമായി ഒരു രൂപയായി തുടരുന്ന വിദ്യാർത്ഥികളുടെ ചാർജ്ജും നാലുവർഷം മുമ്പ് പുതുക്കിയ യാത്രാ നിരക്കും കാലോചിതമായി വർദ്ധിപ്പിച്ച് സ്വകാര്യ ബസ് മേഖലയെ തകർച്ചയിൽ നിന്നും രക്ഷിക്കണമെന്നും പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ അങ്കമാലി യൂണിറ്റ് പ്രസിഡൻറ് എ. പി.ജിബി, സെക്രട്ടറി ബി.ഓ ഡേവിസ് എന്നിവർ ആവശ്യപ്പെട്ടു.