Mission News
Mission News
Monday, 12 Oct 2026 18:00 pm
Mission News

Mission News

 

*

കോതമംഗലം  : താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിക്ക് ദേശീയ ഗുണനിലവാര അംഗീകാരമായ നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാന്റേർഡ്‌സ് (National Quality Assurance Standards - NQAS) ലഭിച്ചു. ദേശീയതലത്തിൽ നടന്ന പരിശോധനയിൽ 91.02 ശതമാനം പോയിന്റുകൾ നേടിയാണ്‌ അംഗീകാരം നേടിയത്. ഇതോടെ ജില്ലയിൽ എന്‍.ക്യു.എ.എസ്. അംഗീകാരം ലഭിച്ച ആരോഗ്യ സ്ഥാപനങ്ങളുടെ എണ്ണം 29 ആയി.

പൊതു ആരോഗ്യ മേഖലയിലെ സൗകര്യങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി കേന്ദ്രസർക്കാർ നടപ്പാക്കുന്ന പദ്ധതിയാണ് നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ്. അന്തർദേശീയ നിലവാര നിർണ്ണായ ഏജൻസിയായ ദി ഇന്റർനാഷണൽ സൊസൈറ്റി ഫോർ ക്വാളിറ്റി ഇൻ ഹെൽത്ത് കെയർ (I S Q U A ) അംഗീകരിച്ചതാണ് എൻ.ക്യു.എ.എസ് സർട്ടിഫിക്കേഷൻ. ആരോഗ്യസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട എട്ട് മേഖലകളിൽ നടത്തുന്ന വിശദമായ പരിശോധനയുടെയും മാർക്കിന്റെയും അടിസ്ഥാനത്തിലാണ് ഓരോ സ്ഥാപനങ്ങൾക്കും എൻ.ക്യു.എ.എസ് അംഗീകാരം നൽകുന്നത്. ഇതിലൂടെ സുരക്ഷിതവും മെച്ചപ്പെട്ടതുമായ അന്തരീക്ഷം ഒരുക്കുന്നതിനും സ്ഥാപനങ്ങളുടെ ഗുണനിലവാരം ഉയർത്തിക്കൊണ്ട് രോഗികൾക്ക് മെച്ചപ്പെട്ട ആരോഗ്യ സേവനം ലഭ്യമാക്കുന്നതിനും സാധിക്കും.

എറണാകുളം ജില്ലയിലെ മലയോരമേഖലകളിലുള്ളവർ ആശ്രയിക്കുന്ന പ്രധാന ആരോഗ്യസ്ഥാപനമായ കോതമംഗലം താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയിൽ അടിസ്ഥാനസൗകര്യങ്ങൾ വിപുലീകരിച്ചതിലൂടെയും മെച്ചപ്പെട്ട ചികിത്സസേവനങ്ങൾ ലഭ്യമാക്കാൻ സാധിച്ചതിലൂടെയുമാണ്‌ ദേശീയ അംഗീകാരം നേടിയെടുക്കാൻ സാധിച്ചതെന്ന് ദേശീയ ആരോഗ്യദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. എം എം ഹനീഷ് പറഞ്ഞു. വനമേഖലകളിലെയും മലയോര ഗ്രാമങ്ങളിലെയും ജനങ്ങൾക്ക് ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കുന്നതിനായി കൂടുതൽ വിപുലമായ സൗകര്യങ്ങൾ എർപ്പെടുത്തും.