
അങ്കമാലി: മൂക്കന്നൂർ പഞ്ചായത്തിലെ രണ്ടാം വാർഡിൽ എടലക്കാട്. വെള്ളപ്പാറയിൽ കരിങ്കൽ ക്വോറിക്ക് നിയമങ്ങൾ കാറ്റിൽ പറത്തി അനുമതി നൽകിയത് രഹസ്യമാക്കി വച്ചിരിക്കുന്നത് ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള ഒത്തുകളിയാണെന്നും. രണ്ട് വിഭാഗത്തിലെ ചില നേതാക്കൻമാർക്കും സ്ഥലത്തെ ചില പ്രമാണി മാർക്കും. ലാഭവിഹിതത്തിൽ നിശ്ചിത ശതമാനം ഓഹരി നൽകാനും. നൽകി ക്വാറി പ്രവർത്തനം തുടങ്ങാൻ കാത്തിരിക്കുകയാണെന്നും തദ്ദേശ വാസികൾ ആരോപിക്കുന്നു. നിർദ്ദിഷ്ട ക്വാറിയിൽ നിന്നും ഖനനം ചെയ്യുന്ന പാറ. ട്രാൻസ് പോർട്ടിംഗ് നടത്താൻ മതിയായ റോഡ് സൗകര്യം ഇല്ലെന്ന് കൃത്യമായറിയുന്ന പഞ്ചായത്ത് അനുമതി നൽകിയതെന്ന് മുറവിളി കൂട്ടിയ മഹാൻമാർക്കും ചില ജനപ്രതിനിധികൾക്കും ലാഭ വിഹിത ഓഹരി വാഗ്ദാനം ചെയ്തിട്ടുള്ള തായ് അറിയ്യുന്നു. നിർദ്ദിഷ പ്രദേശത്ത് മുൻപ് പ്രവർത്തി ച്ച ക്വാറിക്ക് ചരക്ക് ഗതാഗതത്തിന് അനുയോജ്യമായ റോഡി ല്ലെന്നും പ്രധാനമന്ത്രിയുടെ ഗ്രാമീണ സഡക് യോജന പദ്ധതി പ്രകാരം കർഷകർക്കും കാർഷിക ആവശ്യങ്ങൾക്കും ചെറുവാഹന നീക്കങ്ങൾക്കും മാത്രം പ്രാപ്തമായ റോഡിൽ കൂടി കരിങ്കൽ വഹിച്ചു കൊണ്ടുള്ള ടൺ കണക്കിന് ഭാരവാഹന നീക്കം അനുവദനിയമല്ല എന്ന ഗതാഗത വകുപ്പ് ഉദ്യോഗസ്ഥരുടെ ഉത്തരവ് കളെ മറച്ചുവച്ചു കൊണ്ടാണ് തദ്ദേശ വകുപ്പ് പുതിയതായി തുടങ്ങുന്ന ക്വാറിക്ക് അനുമതി നൽകിയിട്ടുള്ളത്. നിലവിൽ കടുത്ത ജലക്ഷാമ മുള്ളഈ മേഖലയിൽ. ജലദൗർലഭ്യത്തിന്റെ കാര്യം പറയാതിരിക്കാൻ. കുടിവെള്ള പൈപ്പുകൾ വ്യാപകമാക്കിയത് ക്വാറിക്ക് ലൈസൻസ് നൽകുന്നതിന്റെ എതിർപ്പിന്റെ മുനയൊടിക്കാനായിരുന്നു. അതുപോലെ" പെസോ:( പാറ പൊട്ടിക്കുന്നതിനായുള്ള വെടിമരുന്നു ലൈസൻസ് നൽകുന്ന എക്സ്പ്ലോസീവ് അതോറിറ്റി) ക്ക് ലഭിച്ച ഒരു പരാതിയുമായി ബന്ധപ്പെട്ട്.പെസൊ യും. കേന്ദ്ര ഇന്റലിജൻസ് വിഭാഗത്തിന്റെ ഉദ്യോഗസ്ഥരും രഹസ്യമായി നിർദ്ദിഷ്ട പ്രദേശം പരിശോധന നടത്തി റിപ്പോർട്ട്. പ്രസ്തുത വകുപ്പ്കൾക്ക് കൈമാറിയതായി അറിയുന്നു. മതിയായ റോഡുകളും. കൃത്യമായ വിവരങ്ളും ഇല്ലാതെ ക്വാറികൾക്ക് അനുമതി നൽകിയ പരിസ്ഥിതി വകുപ്പിലേയും. പഞ്ചായത്തിലെയും ജീവനക്കാർ ഉൾപ്പെടെ യുള്ളവർ വിജിലൻസിന്റെയും റഡാറിലാണ്