Mission News
Mission News
Saturday, 17 Oct 2026 18:00 pm
Mission News

Mission News

 

കൊട്ടാരക്കര: കേരള സർവ്വീസ് പെൻഷനേഴ്‌സ് യൂണിയൻ (കെ.എസ്.പി.യു) ഉമ്മണൂർ യൂണിറ്റിൻ്റെയുആയുർവ്വേദ മെഡിക്കൽ അസ്സോസിയേഷൻ ഓഫ് ഇൻഡ്യ (എ.എം.എ.ഐ)
 കൊട്ടാരക്കര ഏരിയയുടെയും സംയുക്ത ആഭിമുഖ്യത്തിൽ അരീക്കൽ ആയുർവേദ ആശുപത്രി ഹാളിൽ നടന്ന ചടങ്ങിൽ എ.എം.എ.ഐ കൊട്ടാരക്കര ഏരിയ പ്രസിഡൻ്റ് ഡോ. എ. ആർ. സ്മിത്ത്കുമാർ ആരോഗ്യ ക്ലാസ് നടത്തി.കെ.എസ്.എസ്.പി.യുടെ ഏറ്റവും പ്രധാന ഘടകമായ സാംസ്കാരിക വേദി യൂണിറ്റ് തല ഉദ്ഘാടനത്തോട് അനുബന്ധിച്ചാണ് ആരോഗ്യ ക്ലാസ് നടത്തിയത്. ബ്ലോക്ക് കമ്മിറ്റി മെമ്പർ ശശിധരൻ പിള്ളയുടെ അധ്യക്ഷത വഹിച്ചു.കെ.എസ്.എസ്.പി.യു. സംസ്ഥാന സെക്രട്ടറി കെ. സമ്പത്ത് കുമാർ ഉദ്ഘാടനം നടത്തി. ആരോഗ്യം എന്നത് പൂർണമായ ശാരീരികവും മാനസികവും സാമൂഹികവും ആത്മീയവുമായ ക്ഷേമത്തിൻ്റെ അവസ്ഥയായി നിർവചിക്കാമെന്ന് ഡോ. എ. ആർ. സ്മിത്ത്കുമാർ സന്ദേശത്തിൽ അഭിപ്രായപ്പെട്ടു. ആരോഗ്യകരമായ ഭക്ഷണം, ഉറക്കം, വ്യായാമം തുടങ്ങിയ ശീലങ്ങളെ പറ്റിയ ക്ലാസ് എടുത്തു. എൽ. ഗീവർഗീസ്,  കെ. ശോശാമ്മ, ആർ. തുളസീധരൻ പിള്ള, എം. രവീനാഥൻ പിള്ള, ബെൻസിറെജി,  പി. രാമകൃഷ്ണപിള്ള, ജി. ശ്യാമളകുമാരി, ശശിധരൻ കെ. വി., തുടങ്ങിയവർ പ്രസംഗിച്ചു.