Mission News
Mission News
Sunday, 18 Oct 2026 18:00 pm
Mission News

Mission News

 

*ഹരിതകർമസേനയുടെ വിശ്രമസൗകര്യങ്ങൾ മെച്ചപ്പെടുത്തി മുവാറ്റുപുഴ നഗരസഭ*

ഹരിതകർമസേന അംഗങ്ങൾക്കായി മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റിയിൽ (എംസിഎഫ്) വാട്ടർ പ്യൂരിഫയറുകളും പെഡസ്റ്റൽ ഫാനുകളും സ്ഥാപിച്ച് മുവാറ്റുപുഴ നഗരസഭ. പുതിയ സൗകര്യങ്ങളുടെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ ജോയിസ് മേരി ആന്റണി നിർവഹിച്ചു. 

ഹരിതകർമസേന അംഗങ്ങളുടെ വിശ്രമസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെയും എംസിഎഫിലെ അടിസ്ഥാന സൗകര്യങ്ങൾ വിപുലീകരിക്കുന്നതിന്റെയും ഭാഗമായാണ് നടപടി.

ഉദ്ഘാടന ചടങ്ങിൽ നഗരസഭ വൈസ് ചെയർപേഴ്സൺ പി വി  അബ്ദുൽ സലാം, പൊതുമരാമത്ത്  സ്ഥിരം സമിതി അധ്യക്ഷൻ ജിനു ആൻ്റണി, വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ അസം ബീഗം, ആരോഗ്യ കാര്യ സ്ഥിരം സമിതി അധ്യക്ഷ പി രജിത  നഗരസഭാംഗങ്ങളായ ഷേർളി പൗലോസ്, സജി മത്തായി, മനു പോൾ, ഷിതാ റാണി, ക്ലീൻ സിറ്റി മാനേജർ മീരാൻ കുഞ്ഞ് എന്നിവർ  പങ്കെടുത്തു.