Mission News
Mission News
Tuesday, 20 Oct 2026 18:00 pm
Mission News

Mission News

ആലുവ: നെടുമ്പാശ്ശേരി എയർ പോർട്ട്  പരിസരത്തും അത്താണിയിലും പോലീസി ന്റെ ഒത്താശയോടെ നിരവധി അനധികൃത സ്പാകൾ പ്രവർത്തിക്കുന്നു. എയർ പോർട്ട് റോഡിലുള്ള നിരവധി ഹോട്ടലുകളിൽ അനധികൃത സ്പാകൾ പ്രവർത്തി ക്കുന്നുണ്ട്. ഇവിടെ സ്പായെന്ന പേരിൽ പ്രവർത്തിക്കുന്ന പലയിടത്തും നടക്കുന്ന ത് അനാശാസ്യ പ്രവർത്തനങ്ങളാണ് ഇവി ടെ നിന്നും കൃത്യമായി പോലിസ് ഉദ്യോഗ സ്ഥർക്ക് മാസപ്പടി നൽകുന്നതായാണ് പു റത്ത് വരുന്ന വിവരം. ബൈക്കിൽ വന്നാ ലും ലുങ്കിയുടുത്തു വന്നാലും ആളുകളെ പ്രവേശിപ്പിക്കാത്ത ബാർ ഉൾപ്പെടുന്ന വൻ ഹോട്ടുകളിൽ സ്പായുടെ മറവിൽ നട ക്കുന്നത് തനി വ്യഭിചാരമാണ്. അത്താണി കവലയിൽ സ്പാ എന്ന പേരിൽ പ്രവർത്തിക്കുന്ന പല സ്ഥാപനങ്ങളിലും നടക്കുന്നത് അനാശാസ്യ പ്രവർത്തനങ്ങളാണ്. പല സ്പാകളിലും അനധികൃതമായി മദ്യവും ബിയറും വിതരണം ചെയ്യുന്നുണ്ട്.തന്ത്ര പ്രധാനമായ എയർ പോർട്ട് പരിമ്പരത്ത് വൻകിട , ചെറുകിട ഹോട്ടലുകൾ കേ ന്ദ്രീകരിച്ച് അനധികൃത സ്പാകളും ഇതിന്റെ മറവിൽ അനാശാസ്യവും നടക്കുന്നത് സംസ്ഥാന, ജില്ലാ സ്പെഷ്യൽ ബ്രാഞ്ചുകാർ അറിയുന്നില്ലങ്കിൽ റൂറൽ ജില്ലയിൽ ഈ യൂണിറ്റ് പിരിച്ചു വിടേണ്ട സമയം അതിക്ര മിച്ചിരിക്കുകയാണ്. കുപ്രസിദ്ധ ഗുണ്ട മര ട് അനീഷിന്റെ കൂട്ടാളികൾ എയർപോർട്ട് പരിസരത്തെ സ്പാകളിൽ നിന്നും ഭീഷി ണി പെടുത്തി പണം പിരിക്കാനെത്തിയ സംഭവത്തിൽ മരട് അനീഷിനെ പോലിസ് പിടികൂടിയ സംഭവം അടുത്തിടെയാണ് ഉ ണ്ടായത്.എന്നിട്ടും ഇത്തരം സ്പാകളെ ക്കുറിച്ച് അന്വേഷിക്കാനോ നിയമ നടപടി സ്വീകരിക്കുവാനോ പോലീസ് അധികാരികൾ തയാറായിട്ടില്ല. ചില നിയമപാലകർ സ്പാകളിലെ സ്ഥിരം സന്ദർശകരാണന്ന ആരോപണവും ഇതിനിടെ ഉയർന്നിട്ടുണ്ട്.