
"സ്പർശം' പുതിയ പദ്ധതി ഭിന്നശേഷിക്കാരായ കുട്ടികൾക്കായി 'ഒപ്പം ഉണ്ട് എംപി'യുടെ
'ഒപ്പം ഉണ്ട് എംപി' പദ്ധതിയുടെ ഭാഗമായി ചാലക്കുടി പാർലമെൻ്റ് മണ്ഡലത്തിലെ ഭിന്നശേഷിക്കാരായ കുട്ടികൾക്കായി 'സ്പർശം' എന്ന പേരിൽ പുതിയൊരു പദ്ധതി ആരംഭിക്കുകയാണ്.
2026 ഒക്ടോബർ 24 ശനിയാഴ്ച്ച രാവിലെ 10 മണിക്ക് അങ്കമാലി വിശ്വജ്യോതി പബ്ലിക് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ബഹുമാനപ്പെട്ട മുഖ്യമന്ത്രി വി.ഡി. സതീശൻ പദ്ധതി ഉദ്ഘാടനം ചെയ്യും.
ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ, കായിക-യുവജനകാര്യ മന്ത്രി ഒ.ജെ. ജനീഷ്, സാമൂഹ്യനീതി-ഫിഷറീസ് മന്ത്രി വി. ഇ അബ്ദുൽ ഗഫൂർ, എംഎൽഎമാരായ അൻവർ സാദത്ത്, വി.പി. സജീന്ദ്രൻ, സനീഷ് കുമാർ ജോസഫ്, മനോജ് മൂത്തേടൻ, വത്സരാജ് എന്നിവരും ഭിന്നശേഷിക്കാരായ കുട്ടികൾക്കായി ജീവിതം സമർപ്പിച്ച പ്രിയപ്പെട്ട മജീഷ്യൻ ഗോപിനാഥ് മുതുകാടും ചടങ്ങിൽ പങ്കെടുക്കും.
ചാലക്കുടി പാർലമെൻ്റ് മണ്ഡലത്തിലെ വിവിധ ബ്ലോക്ക് റിസോഴ് സെൻ്ററുകൾ, സ്പെഷ്യൽ സ്കൂളുകൾ, ബഡ്സ് സ്കൂളുകൾ എന്നിവിടങ്ങളിലെ വിദ്യാർത്ഥികളാണ് ഈ സംഗമത്തിൽ പങ്കെടുക്കുന്നത്.
X ഭിന്നശേഷിക്കാരായപത്താം ക്ലാസ്, പ്ലസ് ടു വിദ്യാർത്ഥികളെ ആദരിക്കുന്നതിനും ശാസ്ത്രം, കല, കായികം തുടങ്ങിയ മേഖലകളിൽ മികവ് തെളിയിച്ച പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഈ കൂട്ടായ്മ സംഘടിപ്പിക്കുന്നത്. അതോടൊപ്പം, ഈ കുട്ടികളുടെ വളർച്ചയ്ക്കും മുന്നേറ്റത്തിനും ഒപ്പം നിൽക്കുന്ന അധ്യാപകരെയും വിദ്യാലയങ്ങളെയും ആദരിക്കും.
'സ്പർശം' ഒരു പരിപാടി മാത്രമല്ല; സ്നേഹത്തിൻറെയും കരുതലിന്റെയും പിന്തുണയുടെയും സന്ദേശമാണ്. ഭിന്നശേഷിക്കാരായ കുട്ടികളുടെ ജീവിതത്തിലെ പ്രയാസങ്ങളിൽ ആശ്വാസമാകാനും ഒറ്റപ്പെടലിൻ്റെ നിമിഷങ്ങളിൽ അവർക്ക് സ്നേഹത്തിൻ്റെ കരുതൽ നൽകാനും ആവശ്യമായ സമയത്ത് കൈത്താങ്ങായി ഒപ്പമുണ്ടാകാനുമാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. ഭിന്നശേഷിക്കാരായ കുട്ടികൾ നേരിടുന്ന പ്രശ്നങ്ങൾ, അവർക്ക് ലഭിക്കേണ്ട നിയമപരമായ അവകാശങ്ങൾ, സർക്കാർതലത്തിലുള്ള ഇടപെടലുകൾ, കൂടുതൽ അവസരങ്ങളും അംഗീകാരവും ഉറപ്പാക്കുന്നതിനുള്ള ആവശ്യങ്ങൾ എന്നിവ ഉൾപ്പെടുത്തിയ നിവേദനം ചടങ്ങിൽ മുഖ്യമന്ത്രിക്ക് കൈമാറും,
പരിപാടിയിൽ പങ്കെടുക്കുന്നതിനായി രജിസ്റ്റർ ചെയ്തിട്ടുള്ള ഓരോ കുട്ടിക്കും കാഴ്ചപരിമിതിയുള്ള വ്യക്തിപരമായ ക്ഷണക്കത്ത് നൽകിയിട്ടുണ്ട്. കുട്ടികൾക്കായി ബ്രെയിൽ ലിപിയിൽ തയ്യാറാക്കിയ ക്ഷണക്കത്തുകളും എത്തിച്ചു നൽകിയിട്ടുണ്ട്.
ഒരു പാർലമെൻ്റ് അംഗത്തിന്റെ നേതൃത്വത്തിൽ ഇത്തരത്തിൽ ഭിന്നശേഷിക്കാരായ കുട്ടികളെ ഒരുമിച്ചുചേർത്ത് അവരുടെ കഴിവുകൾ അംഗീകരിക്കുകയും പ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കി ആവശ്യമായ ഇടപെടലുകൾ നടത്തുകയും ചെയ്യുന്ന ഈ സംരംഭം ഒരു പുതിയ മാതൃകയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഈ കുട്ടികളുടെ മുന്നോട്ടുള്ള ജീവിതയാത്ര കൂടുതൽ സുഗമമാക്കുന്നതിനും അവരുടെ അവകാശങ്ങളും അവസരങ്ങളും ഉറപ്പാക്കുന്നതിനും ആവശ്യമായ പിന്തുണയും ഇടപെടലുകളും നൽകുന്ന പ്രവർത്തനങ്ങൾ തുടർന്നും ഉണ്ടാകും.
അവർക്കൊപ്പം നിൽക്കുക, അവരുടെ കഴിവുകളെ അംഗീകരിക്കുക, അവരുടെ സ്വപ്നങ്ങൾക്ക് കരുത്താകുക - അതാണ് 'സ്പർശം'.
ഒപ്പം ഉണ്ട് എംപി - കരുതലോടെ, സ്നേഹത്തോടെ, എന്നും ഒപ്പം.