Mission News
Mission News
Thursday, 22 Oct 2026 00:00 am
Mission News

Mission News

    അങ്കമാലി:   അങ്കമാലി കിടങ്ങൂർ യൂദാപുരം ഊട്ടുതിരുന്നാൾ മഹോൽസവo 2026 ഒക്ടോബർ 29 വ്യാഴാഴ്ച

അങ്കമാലി അസാധ്യ കാര്യങ്ങളുടെ മധ്യസ്ഥൻ, ഈശോയുടെ സഹോദരൻ എന്ന അപരനാമങ്ങളിൽ അറിയപ്പെടുന്ന വിശുദ്ധ യൂദാശ്ലീഹായുടെ തീർത്ഥാടന ദേവാലയമായ അങ്കമാലിയിലെ യൂദാപുരം ദേവാലയം ഊട്ടു തിരുനാൾ മഹോത്സവത്തിന് ഒരുങ്ങി. അങ്കമാലി കിടങ്ങൂർ ദേശത്തിന്റെ തിലകക്കുറിയായി മാറിയ ഈ തീർത്ഥാടന ദേവാലയം ബശരണർക്ക് ആശ്വാസവും ആലംബഹീനർക്ക് അത്താണിയും ആത്മീയ ചൈതന്യം പ്രദാനം

ചെയ്യുന്ന പ്രകാശഗോപുരമായി മാറിയിരിക്കുന്നു... മനവിഭാഗവാന്റെ എറിത്തത്തിന്റെ തിരുനാളും പിറവിയുടെ ആഘോഷവുമാണ്. തുറന്നപ്പള്ളി യാനെ ഏവർക്കും ഏതുനേരവും ആലംബം അ 3 ആകുന്ന ഈ തീർത്ഥാടന ദേവാലയം ഒരു

ആഘോഷങ്ങടനക്കും അനുഗ്രഹത്തിന്റെ ഇടമാണ് ജൂബിലി ആഗ്രഹിക്കുന്ന് ഏവർക്കും ഈ ആലയം അവ എന്നതുകൊണ്ട് മാത്രമല്ല ദൈവാരാധന ഭവനങ്ങൾ ഡി വേനങ്ങൾ നിർമ്മിക്കാനാണ് പദ്ധതി ഇടത്തിലും ഇതുവരെ 62

വനങ്ങൾ നിർമ്മിച്ച് നൽകി കഴിഞ്ഞു. 2 ഭവനങ്ങൾ നിർമിച്ചു കൊണ്ടിരിക്കുന്നിലും ക്യാൻസർ, കിഡി രോഗികൾക്കും മുടങ്ങാതെ സാമ്പത്തിക സഹായങ്ങൾ ചെയ്തു കൊണ്ടിരിക്കുന്നു.. കൂടാതെ രോഗി സഹായങ്ങളും പരിസ്ഥിതി സൗഹാർദ്ദ പ്രവർത്തനങ്ങളും നടന്നുവരുന്നു..... എല്ലാ വർഷത്തെയും പോലെ ഈ വർഷം വിശുദ്ധ യൂദാ തിരുനാൾ സമാപനം ഊട്ടു തിരുനാൾ മഹോത്സവമായി ഒക്ടോബർ 29ന് രാവിലെ 10 മണി മുതൽ രാത്രി 10 വരെ ആഘോഷിക്കപ്പെടുന്നു.

ദേശവും വീടും വീട്ടുകാരും തിരുനാളിനായി ഒരുങ്ങി കഴിഞ്ഞും 25 മുതൽ 29 വരെ തിരുന്നാൾ ആഘോഷങ്ങൾ

24 ന് രാവിലെ വാഹനങ്ങൾ ആശീർവദിക്കും. വൈകീട്ട് 6 ന് നേർച്ച പായസം വിതരണോദ്ഘാടനം

ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ നിർവ്വഹിക്കും.. 25 ന് രാവിലെ 9 ന് യുദാപുരത്ത്

നിന്നും വിശ്വാസ പ്രഘോഷണ വിളംബര റാലി നടക്കും.

വികാരി ഫാ സെബാസ്റ്റ്യൻ കറുകപ്പിള്ളി ഫ്ളാഗ് ഓഫ് ചെയ്യും അങ്കമാലി യൂദാപുരത്ത് ആരംഭിച്ച് കാലടി, നീലീശ്വരം, മാണിക്യാ മംഗലം, ചന്ദ്രപ്പുര, മഞ്ഞപ്. തുറവൂർ തുടങ്ങിയ

പ്രദേശങ്ങൾ ചുറ്റി തിരിച്ച് യുദാപുരത്ത് സമാപിക്കും ജാതിമതഭേദമില്ലാതെ പ്രസുദേന്തിയായിട്ടാണ് ഊട്ടുതിരുന്നാൾ നടത്തുന്നത്.

വൈകിട്ട് 4 ന് പൊതു പ്രസുദേന്തി വാഴ്ച നടക്കും.

വിശുദ്ധ യൂദാതദേവുസിലൂടെയും ദൈവമാതാവായ പരിശുദ്ധ കന്യകാമറിയത്തിലൂടെയും നൽകിയ അനുഗ്രഹങ്ങൾക്ക് ഒരേ ഹൃദയത്തോടെ നന്ദി അർപ്പിച്ച് ആന്റണി വാലുങ്കൽ പിതാവ്

വൈകിട്ട് 5 ന് തിരുനാൾ കൊടികയറ്റം നടത്തും പ്രസുദേന്തി വാഴ്ചയോടനുബന്ധിച്ച്

ഭാരവാഹികളും കമ്മിറ്റി അംഗങ്ങളും ക്രൈസ്‌ത പാരമ്പര്യ വേഷങ്ങൾ അണിറഞ്ഞെത്തും. വൈകീട്ട് 8 ന്

യൂദാസംഗമം നടക്കും യുദാസംഗത്തോടനുബന്ധിച്ച് വിവിധ കൾച്ചറൽ പരിപാടികൾ അരങ്ങേറും തിരുന്നാളിന് പ്രസുദേന്തിമാരാകാൻ നേർച്ച നേർന്നിട്ടുള്ള എല്ലാവർക്കും 29-ാം തീയതി വരെ സൗകര്യമുണ്ട്. ഊട്ടു തിരുനാൾ ദിനമായ 29 ന് രാവിലെ 10.30 ന് വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത മോസ്റ്റ് റവ. ഡോ. ജോസഫ് കളത്തിപ്പറമ്പിൽ നേർച്ച ആശിർവദിയ്ക്കും തുടർന്ന് സദ്യ ആരംഭിയ്ക്കും. തുടർന്ന് നടക്കുന്ന തിരുന്നാൾ കുർബാനയ്ക്ക് അതിരൂപത മെത്രാപ്പോലീത മുഖ്യ കാർമ്മികനായിരിക്കും. തുടർന്ന് വിശുദ്ധ യൂദാതദവുസിന്റെ അത്ഭുത തിരുസ്വരൂപം വഹിച്ചു കൊണ്ടുള്ള വർഷത്തിലൊരിക്കൽ മാത്രമുള്ള പ്രദക്ഷിണവും അൾത്താര ചുറ്റി ആശീർവാദവും നടക്കും. രൂപവാഹകർ 40 പേർ ഒരുമാസമായി നോമ്പാചരിച്ച് അതിനു വേണ്ടി ഒരുങ്ങുന്നു. തിരുനാൾ ദിനത്തിൽ കുട്ടികൾക്കുള്ള ആദ്യ ചോറൂട്ട് ഉണ്ടായിരിക്കും തിരുന്നാളിന്റെ നടത്തിപ്പിനായി വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു. ഊട്ടുനേർച്ചയ്ക്കായി ജനലക്ഷങ്ങളെ ഉൾകൊള്ളാനുള്ള പന്തൽ നിർമാണപ്രവർത്തനം പൂർത്തിയായി. 22 പ്ലോട്ടുകളിലായി വിപുലമായ പാർക്കിംഗ് ഒരുക്കുന്നുണ്ട്.

ട്രാഫിക് നിയന്ത്രണത്തിന് പോലീസ്, ട്രാഫിക് വാർഡൻമാർ എന്നിവരെ ഒരുക്കിയിട്ടുണ്ട്.

വികാരിയും റെക്ടറുമായ സെബാസ്റ്റ്യൻ കറുകപ്പിള്ളി, സഹവികാരി ഫാദർ സുജിത് സ്റ്റാൻലി നടുവിലെ വീട്ടിൽ, ഫാ. മെർട്ടൻ ഡിസിൽവ,

ജനറൽ കൺവീനർ ഹെർബെർട്ട് ജെയിംസ് മേടയിൽ ജോയിൻ്റ കൺവീനർ ജോസ് മൈപ്പാൻ ജനറൽ സെക്രട്ടറി കിഷോർ ഒ.ജി. ഓടത്തുംപറമ്പിൽ, കൈക്കാരൻന്മാർ കിഷോർ പാപ്പാളി, വില്യം പ്ലാസിഡ് ,പാരിഷ് കൗൺസിൽ വൈസ് പ്രസിഡന്റ് സാബു ടി. ജി. സെക്രട്ടറി ജോർജ് എഡിസൺ, കേന്ദ്ര സമിതി വൈസ് പ്രസിഡണ്ട് എ.ജെ സെബാസ്റ്റ്യൻ,സിറ്റേറ്റർ റോസ് മെറ്റി സി.ടി.സി, സിസ്റ്റർ ജെസീന്താ സി.ടി.സി. എന്നിവർ നേതൃത്വം നൽകുന്നു.