Mission News
Mission News
Thursday, 22 Oct 2026 18:00 pm
Mission News

Mission News

ആലുവ:  പാറക്കടവ് എൻഎസ്എസ് ഹയർസെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർഥി ആതുൽ അനീഷ് മാഞ്ഞാലി പുഴയിൽ മുങ്ങിത്താണ 10 വയസ്സുള്ള ത്രയംബക രാജേഷ് എന്ന പെൺകുട്ടിയെ രക്ഷിച്ചതിന് പിടിഎ പൊതുയോഗം ആദരിച്ചു. എൻഎസ്എസ് ആലുവ താലൂക്ക് യൂണിയൻ ചെയർമാൻ ജെ.ഹരികുമാർ അധ്യക്ഷത വഹിച്ചു. പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സൈബ മുഹമ്മദാലി യോഗം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി പി ജോയ്, സ്കൂൾ പ്രിൻസിപ്പൽ പ്രേം പ്രമോദ്, ഹെഡ്മിസ്ട്രസ് ശ്രീജ ഉണ്ണികൃഷ്ണൻ, പിടിഎ ഭാരവാഹികളായ പി.വി. സാജു,ലേഖ കെ. ആർ, അജിത ടീച്ചർ തുടങ്ങിയവർ സംസാരിച്ചു. ചാലക്ക ഐക്കരെത്തു വീട്ടിൽ അനീഷ് രഞ്ജു എന്നിവർ ആദിലിന്റെ മാതാപിതാക്കളാണ്, ആറാം ക്ലാസ് വിദ്യാർത്ഥിനി അതിഥി സഹോദരിയാണ്.