Mission News
Mission News
Friday, 23 Oct 2026 18:00 pm
Mission News

Mission News

  അങ്കമാലി:  കേരളത്തിൽ ഭിന്നശേഷി വകുപ്പ് ഉടൻ രൂപീകരിക്കും മുഖ്യമന്ത്രി വി ഡി സതീശൻ

‘ഒപ്പം ഉണ്ട് എംപി’ പദ്ധതിയുടെ ഭാഗമായി ചാലക്കുടി പാർലമെന്റ് മണ്ഡലത്തിലെ ഭിന്നശേഷിക്കാരായ കുട്ടികൾക്കായിബെന്നി ബഹറാൻ എംപി ആവിഷ്കരിച്ച് ‘സ്പർശം’  പദ്ധതിയുടെ
ഉദ്ഘാടന ചടങ്ങിലാണ് മുഖ്യമന്ത്രി വി ഡി സതീശൻ കേരളത്തിൽ
ഭിന്നശേഷി വകുപ്പ് ആരംഭിക്കുന്ന വിവരം പ്രഖ്യാപിച്ചത് ആ.

2026 ഒക്ടോബർ 24 ശനിയാഴ്ച രാവിലെ 10 മണിക്ക് അങ്കമാലി വിശ്വജ്യോതി പബ്ലിക് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ബഹുമാനപ്പെട്ട മുഖ്യമന്ത്രി വി.ഡി. സതീശൻ പദ്ധതിഉദ്ഘാടനം
ചെയ്തു

ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ, കായിക-യുവജനകാര്യ മന്ത്രി ഒ.ജെ. ജനീഷ്, രാജ്യസഭാ എംപി ഹാരിസ് ബീരാൻ എംഎൽഎമാരായ അൻവർ സാദത്ത്, വി.പി. സജീന്ദ്രൻ, സനീഷ് കുമാർ ജോസഫ്, മനോജ് മൂത്തേടൻ, എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെജി രാധാകൃഷ്ണൻ
അങ്കമാലി മുനിസിപ്പൽ ചെയർപേഴ്സൺ റീത്ത പോൾ ,അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കൊച്ചുത്രേസ് തങ്കച്ചൻഎന്നിവരും ഭിന്നശേഷിക്കാരായ കുട്ടികൾക്കായി ജീവിതം സമർപ്പിച്ച പ്രിയപ്പെട്ട മജീഷ്യൻ ഗോപിനാഥ് മുതുകാടും
സൽമാൻ കുറ്റിക്കാട്
 ചടങ്ങിൽ പങ്കെത്തു.
എയ്ഡഡ് 
പദവിയില്ലാത്ത
സ്പെഷ്യൽ സ്കൂളുകൾക്ക്  പദവി
നൽകും
ഭിന്നശേഷിക്കാരെ കുട്ടികളും ഉത്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾക്ക് വിപണി കണ്ടെത്തുന്നതിനായി പുതിയ വിപണ കേന്ദ്രങ്ങൾ കണ്ടെത്തും തുടങ്ങിയ പ്രധാന പ്രഖ്യാപനങ്ങളും മുഖ്യമന്ത്രി നടത്തി
ഭിന്നശേഷിക്കാരുടെ നിരവധി വിഷയങ്ങൾപരിഗണിക്കണം എന്ന നിർദ്ദേശ ങ്ങൾ അടങ്ങിയനിവേദനവും
ബെന്നി ബഹനാൻ എംപി ചടങ്ങിൽ
മുഖ്യമന്ത്രിക്ക് കൈമാറി

ഭിന്നശേഷി കുട്ടികൾഅവരുടെ സർഗ്ഗശേഷികൊണ്ട് തയ്യാറാക്കിയചിത്രങ്ങളാണ് വിശിഷ്ടാതിഥികൾക്ക്കൈമാറിയത്

 

ചാലക്കുടി പാർലമെന്റ് മണ്ഡലത്തിലെ വിവിധ ബ്ലോക്ക് റിസോഴ്സ് സെന്ററുകൾ, സ്പെഷ്യൽ സ്കൂളുകൾ, ബഡ്സ് സ്കൂളുകൾ എന്നിവിടങ്ങളിലെ ആയിരത്തോ ഉം വിദ്യാർത്ഥികളാണ് ഈ സംഗമത്തിൽ പങ്കെടുത്തത്

ഭിന്നശേഷിക്കാരായപത്താം ക്ലാസ്, പ്ലസ് ടു  x വിദ്യാർത്ഥികളെ ആദരിക്കുന്നതിനും ശാസ്ത്രം, കല, കായികം തുടങ്ങിയ മേഖലകളിൽ മികവ് തെളിയിച്ച പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഈ കൂട്ടായ്മ സംഘടിപ്പിക്കുന്നത്. അതോടൊപ്പം, ഈ കുട്ടികളുടെ വളർച്ചയ്ക്കും മുന്നേറ്റത്തിനും ഒപ്പം നിൽക്കുന്ന അധ്യാപകരെയും വിദ്യാലയങ്ങളെയും ആദരിച്ചു.

‘സ്പർശം’ ഒരു പരിപാടി മാത്രമല്ല; സ്നേഹത്തിന്റെയും കരുതലിന്റെയും പിന്തുണയുടെയും സന്ദേശമാണ്. ഭിന്നശേഷിക്കാരായ കുട്ടികളുടെ ജീവിതത്തിലെ പ്രയാസങ്ങളിൽ ആശ്വാസമാകാനും ഒറ്റപ്പെടലിന്റെ നിമിഷങ്ങളിൽ അവർക്ക് സ്നേഹത്തിന്റെ കരുതൽ നൽകാനും ആവശ്യമായ സമയത്ത് കൈത്താങ്ങായി ഒപ്പമുണ്ടാകാനുമാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

ഭിന്നശേഷിക്കാരായ കുട്ടികൾ നേരിടുന്ന പ്രശ്നങ്ങൾ, അവർക്ക് ലഭിക്കേണ്ട നിയമപരമായ അവകാശങ്ങൾ, സർക്കാർതലത്തിലുള്ള ഇടപെടലുകൾ, കൂടുതൽ അവസരങ്ങളും അംഗീകാരവും ഉറപ്പാക്കുന്നതിനുള്ള ആവശ്യങ്ങൾ എന്നിവ ഉൾപ്പെടുത്തിയ നിവേദനം ചടങ്ങിൽ മുഖ്യമന്ത്രിക്ക് കൈമാറി

പരിപാടിയിൽ പങ്കെടുക്കുന്നതിനായി രജിസ്റ്റർ ചെയ്തിട്ടുള്ള ഓരോ കുട്ടിക്കും വ്യക്തിപരമായ ക്ഷണക്കത്ത് നൽകിയിരുന്നു
 കാഴ്ചപരിമിതിയുള്ള കുട്ടികൾക്കായി ബ്രെയിൽ ലിപിയിൽ തയ്യാറാക്കിയ ക്ഷണക്കത്തുകളും എത്തിച്ചു നൽകി

ഒരു പാർലമെന്റ് അംഗത്തിന്റെ നേതൃത്വത്തിൽ ഇത്തരത്തിൽ ഭിന്നശേഷിക്കാരായ കുട്ടികളെ ഒരുമിച്ചുചേർത്ത് അവരുടെ കഴിവുകൾ അംഗീകരിക്കുകയും പ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കി ആവശ്യമായ ഇടപെടലുകൾ നടത്തുകയും ചെയ്യുന്ന ഈ സംരംഭം ഒരു പുതിയ മാതൃകയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഈ കുട്ടികളുടെ മുന്നോട്ടുള്ള ജീവിതയാത്ര കൂടുതൽ സുഗമമാക്കുന്നതിനും അവരുടെ അവകാശങ്ങളും അവസരങ്ങളും ഉറപ്പാക്കുന്നതിനും ആവശ്യമായ പിന്തുണയും ഇടപെടലുകളും നൽകുന്ന പ്രവർത്തനങ്ങൾ സമൂഹം ആവശ്യപ്പെടുന്നു

അവർക്കൊപ്പം നിൽക്കുക, അവരുടെ കഴിവുകളെ അംഗീകരിക്കുക, അവരുടെ സ്വപ്നങ്ങൾക്ക് 1 കരുത്താകുക — അതാണ് ‘സ്പർശം’.