Mission News
Mission News
Monday, 26 Oct 2026 00:00 am
Mission News

Mission News

l

തിരുവനന്തപുരം: കേരളത്തിലെ പകുതിയിലധികം മനുഷ്യരുടെ ജീവൻ അപകടകത്തിൽ ആകാൻ സാധ്യതയുള്ള മുല്ലപ്പെരിയാർ ഡാമിന്റെ ബലക്ഷയം പരിശോധിച്ചു പഴയ ഡാം നിലനിർത്തിക്കൊണ്ട് തന്നെ മറ്റൊരു പുതിയ ഡാം നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് ലോഹ്യ കർമ്മ സമിതി അഖിലേന്ത്യ പ്രസിഡണ്ട് മാന്നാനം സുരേഷ് പ്രധാനമന്ത്രിക്ക് അടിയന്തര നിവേദനം നൽകി.

പ്രധാനമന്ത്രി നരേന്ദ്രമോദിജി ഇതുമായി ബന്ധപ്പെട്ട കേരളത്തിന്റെയും തമിഴ്നാടിന്റെയും മുഖ്യമന്ത്രിമാരെ പങ്കെടുപ്പിച്ചുകൊണ്ട്  ഒരു അനുരഞ്ജന യോഗം നടത്തി പുതിയ ഡാം നിർമ്മിക്കുന്നതിന് വേണ്ടിയുള്ള സാധ്യതകൾ അരായണമെന്നും മാന്നാനം സുരേഷ് ആവശ്യപ്പെട്ടു.
പ്രധാനമന്ത്രിക്ക് പുറമെ സുപ്രീംകോടതി ചീഫ്  ജസ്റ്റിസ്,  തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്, കേരള മുഖ്യമന്ത്രി വി ഡി സതീശൻ, തമിഴ്നാട് ഹൈക്കോടതി ചീഫ് ജസ്റ്റിസ്, കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് എന്നിവർക്കും മാന്നാനം സുരേഷ് നിവേദനം സമർപ്പിച്ചു.
        കേരളത്തിലെ മനുഷ്യരെ രക്ഷിക്കുവാൻ വേണ്ടിയുള്ള സത്വര നടപടികൾ ഉണ്ടാകാത്തപക്ഷം നിയമനടപടിയിലേക്ക് കടക്കുവാൻ ലോഹ്യ  കർമ്മ സമിതി അഖിലേന്ത്യാ കമ്മിറ്റി തീരുമാനിച്ചതായും,
      തമിഴ്നാടിന് ജലം  - കേരളത്തെ മനുഷ്യന്റെ ജീവൻ രക്ഷ എന്നീ മുദ്രാവാക്യം ഉയർത്തിയുള്ള ക്യാമ്പേയിനുകൾ സംഘടിപ്പിക്കുവാനും ലോഹ്യ കർമ്മ സമിതി തീരുമാനിച്ചതായി അഖിലേന്ത്യ പ്രസിഡണ്ട് മാന്നാനം സുരേഷ് അറിയിച്ചു.