
സംസ്ക്യത സർവ്വകലാശാല വൈസ് ചാൻസലർ സിസ തോമസ് രാജി വെക്കണം: എസ് സതീഷ്
കാലടി : ഹൈക്കോടതി ഉത്തരവുണ്ടായിട്ടും സമര വിദ്യാർത്ഥികളെ പരീക്ഷ എഴുതാൻ തsസം നിൽക്കുന്ന സംസ്കൃത സർവ്വകലാശാല ൈൈവസ് ചാൻസലർ സിസ തോമസ് രാജി വെക്കണമെന്ന് സിപി ഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ് അവശ്യപ്പെട്ടു.
സംസ്കൃത സർവ്വകല ശാല സംരക്ഷണ സമിതി സംഘടിപ്പിച്ച ജനകീയ മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദേഹം.
ഒരു നാടകം അവതരിപ്പിച്ചതിൻ്റെ പേരിൽ വൈസ് ചാൻസ് ലർ സിസ തോമസിൻ്റെ വ്യാജ പരാതിയിലാണ് 16 വിദ്യാർത്ഥികളെ സംസ്പെൻഡു ചെയ്തി രിക്കുന്നത്.
സംസ്ക്യത സർവ്വകലാശാ ല നാടക അക്കാദമിയിലെ ലൈറ്റുകൾ ശരിയാക്കണമെന്നാവശ്യപ്പെടുകൊണ്ടായിരുന്നു കുട്ടികൾ നാടകം അവതരിപ്പിച്ചത്. ഈ നാടകം അവതരിപ്പിച്ചതിൻ്റെ പേരിലാണ് രാഷ്ട്രീട്രീയ വിരോധത്തിൻ്റെ ഭാഗമായി സിസ തോമസ് പരാതി നൽകിയത്. എസ് എഫ് ഐ അനിശ്ചിത കാല സമരം തുടങ്ങിയിട്ട് 97 ദിനങ്ങൾ പിന്നിട്ടു. ഒരിക്കൽ പോലും സമര വിദ്യർത്ഥികളെ കേൾക്കാൻ വിസി ഇതുവരെ തയ്യാറായിട്ടില്ല.
സർവ്വകലാശാല അച്ചടക്ക സമതിയുടെ അന്യേഷണത്തിലും കുട്ടികൾ തെറ്റ് ചെയ്തിട്ടില്ല. രാഷ്ട്രീട്രീയ പക പോക്കലിൻ്റെ ഭാഗമായിട്ടാണ് വിദ്യർ ത്ഥികൾക്ക് എതിരെ കേസ്നൽകിയത്.തിങ്കൾ രാവിലെ കാലടി ഉദയ ജOഗ്ഷനിൽ നിന്നും തുടങിയ ജനകീയ മാർച്ചിൽ നൂറ് കണക്കിന് വിദ്യാർത്ഥികളും oരക്ഷാകർത്താക്കളും പങ്കെടുത്തു.സർവ്വകലാശാല പ്രധാന കവാടത്തിൽ നടന്ന ജനകീയ മാർച്ച് പൊതുസമ്മേളനം സിപി ഐ എം ജില്ലാ സെക്രട്ടറി എസ് സതിഷ് ഉദ്ഘാടനം ചെയ്തു.എസ് എഫ് ഐ ജില്ലാ പ്രസിഡൻ്റ് രതു ക്യഷ്ണ അധ്യക്ഷനായി.
സിപിഐ എം അങ്കമാലി ഏരിയ സെക്രട്ടറി കെ പി റെജീഷ്, ജില്ലാ കമറ്റി അംഗങ്ങളായ അഡ്വ.കെ കെ ഷിബു, സി കെ സലിംകുമാർ, എരിയ കമറ്റി അംഗങ്ങളായ എം ടി വർഗ്ഗീസ്, പി എൻ അനിൽകുമാർ, ഡി വൈ എഫ് ജില്ലാ പ്രസിഡൻ്റ് അഡ്വ. ബിബിൻ വർഗ്ഗിസ് ,സെക്രട്ടറി നിഖിൽ ബാബു, എസ് എഫ് എ യൂണിറ്റ് പ്രസിഡൻ്റ് പി എസ് അർച്ചന, ഋതിഷ
രതു, പി എം അശ്വന്ത് എന്നിവർ സംസാരിച്ചു