Mission News
Mission News
Wednesday, 04 Nov 2026 00:00 am
Mission News

Mission News

അങ്കമാലി പൊന്നോണം 2026

സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും ഒരുമയുടെയും ഓണാഘോഷം

കേരളത്തിന്റെ തനിമയും സംസ്കാരവും ഹൃദയത്തിൽ ചേർത്തുപിടിച്ച്, കഴിഞ്ഞ 20 വർഷത്തോളമായി പ്രവാസലോകത്ത് അങ്കമാലിയുടെ സൗഹൃദവും കൂട്ടായ്മയും ആഘോഷമാക്കാൻ അണിയിച്ചൊരുക്കുന്ന ….
അങ്കമാലി പൊന്നോണം 2026 നവംബർ 8-ന് യുഎഇയിൽ സംഘടിപ്പിക്കുന്നു.

അങ്കമാലി നിവാസികളുടെ ഐക്യവും സാംസ്കാരിക പൈതൃകവും പുതുതലമുറയിലേക്ക് പകർന്നുനൽകുക എന്ന ലക്ഷ്യത്തോടെ ANRIA ഒരുക്കുന്ന ഈ മഹത്തായ ആഘോഷം പ്രവാസികൾക്ക് ഗൃഹാതുരത്വത്തിന്റെ മധുരസ്മരണകൾ സമ്മാനിക്കുന്ന ഒരു സ്നേഹസംഗമമായിരിക്കും.

കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ. റോജി എം. ജോൺ അങ്കമാലി പൊന്നോണം 2026-ന്റെ ബ്രോഷർ പ്രകാശനം നിർവഹിച്ചു. യുഎഇയിൽ നടക്കുന്ന ഈ പരിപാടിയിൽ അദ്ദേഹം മുഖ്യാതിഥിയായി പങ്കെടുക്കും.

ബ്രോഷർ പ്രകാശനച്ചടങ്ങിൽ ANRIA ട്രഷറർ ശ്രീ. ജോമോൻ, ANRIA മുൻ പ്രസിഡന്റ് ശ്രീ. സൈമൺ, ANRIA അങ്കമാലി ചാപ്റ്റർ കോർഡിനേറ്റർ ശ്രീ. ജെസ്റ്റോ പാപ്പച്ചൻ എന്നിവർ പങ്കെടുത്തു.

പൂക്കളവും പൂവിളികളും ഓണപ്പാട്ടുകളും കലാപരിപാടികളും പരമ്പരാഗത ഓണാഘോഷങ്ങളും ഒത്തുചേരുന്ന ഈ ആഘോഷം, നാടിന്റെ നന്മയും ഒരുമയും പ്രവാസമണ്ണിൽ വീണ്ടും പൂവണിയിക്കുന്ന സുന്ദരനിമിഷങ്ങൾ സമ്മാനിക്കും.

അങ്കമാലിയുടെ സ്നേഹവും സൗഹൃദവും കൂട്ടായ്മയുടെ കരുത്തും വിളിച്ചോതുന്ന അങ്കമാലി പൊന്നോണം 2026, ഓരോ പ്രവാസി മനസ്സിലും ഓർമ്മയുടെ പൊന്നോണമായി മാറട്ടെ.

ഒരുമയോടെ ആഘോഷിക്കാം, സ്നേഹത്തോടെ മുന്നേറാം!