
ആലുവ: കേരള പോലീസ് അസോസിയേഷനും കേരള പോലീസ് ഓഫീസേർസ് അസോസിയേഷൻ എറണാകുളം റൂറൽ ജില്ലാ കമ്മിറ്റികൾ അങ്കമാലി അപ്പോളോ അഡ്ലക്സ് ആശുപത്രിയുമായിസഹകരിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് ആലുവ ലൈബ്രറി റിക്രിയേഷൻ ഹാളിൽ വച്ച് ബഹു ആലുവ ഡി വൈ എസ് പി ശ്രീ ബൈജു പൗലോസ് ഉദ്ഘാടനം ചെയ്തു. ആലുവ കൺട്രോൾ റൂം ഐ പി ശ്രീ ആർ ഫയാസ് ആശംസകളർപ്പിച്ച് സംസാരിച്ചു. ചടങ്ങിൽ കേരള പോലീസ് ഓഫീസേഴ്സ് സംസ്ഥാന നിർവ്വാഹക സമിതിയംഗം ശ്രീ ബെന്നി കുര്യാക്കോസ്, കെ പി ഒ എ ജില്ലാ സെക്രട്ടറി ശ്രീ എം വി സനിൽ, കേരളാ പോലീസ് അസ്സോസിയേഷൻ ജില്ലാ പ്രസിഡന്റ് ശ്രീ ഇ ആർ ആത്മൻ, ജില്ലാ സെക്രട്ടറി ശ്രീ പി എ ഷിയാസ്, ജില്ലാ ട്രഷറർ ശ്രീ പി സി സൂരജ്, കെ പി എ സംസ്ഥാനകമ്മിറ്റിയംഗങ്ങളായ ശ്രീ കെ എസ് എൽദോസ്,ശ്രീ കെ കെ സാബു,ശ്രീമതി കെ എൻ ബിജി, ശ്രീ പി ആർ രതിരാജ് എന്നിവർ നേതൃത്വം നൽകി. ക്യാമ്പ് കോ ഓർഡിനേറ്റർ ശ്രീ പ്രിൻസ് നന്ദി രേഖപ്പെടുത്തി. 100 ഓളം പേർ ക്യാമ്പിൽ പങ്കെടുത്തു, ക്യാമ്പിൽ പങ്കെടുത്തവർക്ക് അപ്പോളോ അഡ്ലക്സ് ആശുപത്രിയുടെ പ്രിവിലേജ് കാർഡും നൽകി.