Mission News
Mission News
Thursday, 12 Nov 2026 18:00 pm
Mission News

Mission News


അങ്കമാലി :ഇ എം ജോസഫ്ഇടശ്ശേരി മെമ്മോറിയൽ എന്ന നാമധേയത്തിൽ പൊതുജനങ്ങൾക്ക് ഉപകാരപ്രദമായ നഗരസഭയുടെ വികസന പദ്ധതികൾ നടപ്പിലാക്കുന്നതിനായി അങ്കമാലി  മങ്ങാട്ടുകരയിൽ 23 സെൻറ് സ്ഥലം ഇടശ്ശേരി ഗ്രൂപ്പ് അങ്കമാലി നഗരസഭയ്ക്ക് ദാനമായി നൽകി.പീച്ചാനിക്കാട് റെയിൽവേ ഗേറ്റിന് സമീപം പി ഡബ്ല്യു ഡി റോഡിനും നഗരസഭ റോഡിനും ഇടയിലുള്ള സ്ഥലമാണ് നഗരസഭയ്ക്ക് ദാനമായി ആധാരം ചെയ്തു നൽകിയത്.ദാനമായി ലഭിച്ച സ്ഥലത്ത് നഗരസഭ പാർക്ക് ഉൾപ്പെടെയുള്ള വിവിധ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുമെന്ന് നഗരസഭ ചെയർപേഴ്സൺ റീത്താ പോൾ അറിയിച്ചു.സ്ഥലം വിട്ടു നൽകിയ ഡേവിസ് ഇടശ്ശേരിയെ അങ്കമാലി നഗരസഭ കൗൺസിൽ ആദരിച്ചു.ഭൂമിദാന ചടങ്ങ് നഗരസഭാ ചെയർപേഴ്സൺ റീത്താ പോൾ ഉദ്ഘാടനം ചെയ്തു.വൈസ് ചെയർമാൻ വിൽസൺ മുണ്ടാടൻ അധ്യക്ഷത വഹിച്ചു.സ്ഥിരം സമിതി അധ്യക്ഷരായ ബിനി കൃഷ്ണൻകുട്ടി,വർഗീസ് വെമ്പിളിയത്, ലക്സി ജോയി, ബാസ്റ്റിൻ ഡി പാറക്കൽ, വിനീത ദിലീപ്, സെക്രട്ടറി ജയന്തകുമാർ എ പി പ്രതിപക്ഷ നേതാവ് ടി വൈ ഏലിയാസ്, കെ 
എസ് സുപ്രിയ ,സാജൻ വർക്കി,പ്രസന്ന ദാസൻ, ഷീനാ മനോജ്,ഗ്രേസി ദേവസി ,ജയൻ കെ ഡി ,ടിൻറു ബിബിൻ,ബിജി ജെറി, വീണാ സുരേഷ് ,സിനി ടീച്ചർ, ദീപാ ജയകുമാർ, കെ ആർ സുബ്രൻ , ലതിക രാജൻ, ഡെൻസി ടോണി,ആൻ്റു മാവേലി,ജാൻസി അരീക്കൽ ,ഷൈറ്റ ബെന്നി, ബിജു പൗലോസ്, കെ കെ ഷെറിൻ, അഡ്വ.സാജി ജോസഫ്, ഷൈബി മാർട്ടിൻ, സിജി പോൾ, ഷോബി ജോർജ്   എന്നിവർ പ്രസംഗിച്ചു.