Mission News
Mission News
Thursday, 12 Nov 2026 18:00 pm
Mission News

Mission News

    കൊച്ചി:   പത്തനംതിട്ട സ്വദേശിയിൽൽ നിന്നും 1.20 കോടി രൂപ തട്ടിയെടുത്ത സംഭവത്തിൽ ഇൻ ഫോപാർക്ക് പൊലീസ് കേസെടുത്തു.

ആഫ്രിക്കയിൽനിന്നു സ്വർണക്കട്ടി ഇറക്കുമതി ചെയ്തു ശുദ്ധീകരിച്ചു കയറ്റുമതി ചെയ്യുന്ന വ്യവസായത്തിൽ പങ്കാളിത്തവും ലാഭവും വാഗ്ദാനം ചെയ്താണ് പണം തട്ടിയത്. പത്തനംതിട്ട കടമ്പനാട് നോർത്ത് സ്വദേശി ജോർജ് പൊന്നച്ചന്റെ പരാതിയിൽ കാക്കനാട് നവോദയ ജംക്ഷനു സമീപം ഹോളി ഫെയ്ത്ത് ലേക്ക് വ്യൂ അപ്പാർട്മെന്റിൽ

ജോബിൻ ജെറോം, ഭാര്യ ലിജിൻ ജോബിൻ, ജോബിന്റെ പിതാവ് ജെറോം അലക്സാണ്ടർ എന്നി വർക്കെതിരെയാണു കേസ്.

2023 നവംബറിലാണു പ്രതികൾ ആഫ്രിക്കയിൽ നിന്ന് സ്വർണ്ണം ഇറക്കുമതി ചെയ്യുന്ന ബിസിനസിൽ ലാഭവിഹിതം നൽകാമെന്ന വാഗ്ദാനവുമായി പരാതിക്കാരനെ കണ്ടത്.

വാങ്ങിയ തുകയിൽനിന്നു ചെറിയൊരു ഭാഗം ഗഡുക്കളായി നൽകിയെങ്കിലും ഒരു കോടി രൂപ തിരികെ നൽകിയില്ലെന്നാണു പരാതി. പൊലീസ് അന്വേഷണം ആരംഭിച്ചു.