Mission News
Mission News
Sunday, 15 Nov 2026 18:00 pm
Mission News

Mission News

315 MVA ട്രാൻസ്ഫോർമർ നിർമ്മിച്ച് TELK; ആന്ധ്രാപ്രദേശിലേക്ക് വിജയകരമായി അയച്ചു.TELK  മാനേജിങ് ഡയറക്ടർ Sri. P K Jena, APTRANSCO പ്രതിനിധി Sri. K Rajkumar ന് കൈമാറി.

കൊച്ചി: 315 MVA ശേഷിയുള്ള 400/132/33 kV ഓട്ടോ ട്രാൻസ്ഫോർമർ നിർമ്മിച്ച് വിജയകരമായി അയച്ച് TELK (Transformers and Electricals Kerala Limited) നിർണായക നേട്ടം കൈവരിച്ചു. ആന്ധ്രാപ്രദേശ് ട്രാൻസ്മിഷൻ കോർപ്പറേഷനായ APTRANSCO-യ്ക്കുവേണ്ടി നിർമ്മിക്കുന്ന രണ്ട് ട്രാൻസ്ഫോർമറുകളിൽ ആദ്യത്തേതാണ് ഐനവില്ലി സബ്‌സ്റ്റേഷനിലേക്ക് അയച്ചത്. 40.90 കോടി രൂപയാണ് പദ്ധതിയുടെ ആകെ കരാർ മൂല്യം (GST ഒഴികെ).

ഓയിൽ സർക്കുലേഷൻ പമ്പുകളുടെ സഹായമില്ലാതെ പ്രവർത്തിക്കുന്ന ONAN/ONAF1/ONAF2 കൂളിങ് സംവിധാനം ഈ ട്രാൻസ്ഫോർമറിന്റെ പ്രധാന സവിശേഷതയാണ്. ഊർജ്ജനഷ്ടം കുറയ്ക്കുന്നതിനും കൂളിങ് കാര്യക്ഷമത വർധിപ്പിക്കുന്നതിനുമായി നൂതന സാങ്കേതിക മാറ്റങ്ങളും രൂപകൽപ്പനയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

APTRANSCO-യുടെ കർശനമായ ഗുണനിലവാര മാനദണ്ഡങ്ങളും വിവിധ ഘട്ടങ്ങളിലെ പരിശോധനകളും വിജയകരമായി പൂർത്തിയാക്കിയാണ് നിർമ്മാണം പൂർത്തിയാക്കിയത്.

ഏകദേശം 205 ടൺ ഭാരമുള്ള ട്രാൻസ്ഫോർമർ അഴിച്ചുമാറ്റാതെ തന്നെ ലോഡ് ചെയ്ത് അയച്ചത് TELK-യുടെ ചരിത്രത്തിലെ ആദ്യ നേട്ടമാണ്. ലിഫ്റ്റിങ് സൗകര്യങ്ങളുടെ പരിമിതികൾക്കിടയിലും സുരക്ഷയിലും ഗുണനിലവാരത്തിലും വിട്ടുവീഴ്ചയില്ലാതെയാണ് ഈ ദൗത്യം പൂർത്തിയാക്കിയത്.

ഉയർന്ന വോൾട്ടേജ് ട്രാൻസ്ഫോർമർ നിർമ്മാണ മേഖലയിലെ TELK-യുടെ സാങ്കേതിക മികവും എൻജിനീയറിങ് ശേഷിയും വിളിച്ചോതുന്നതാണ് ഈ നേട്ടം. കമ്പനിയുടെ വിവിധ വിഭാഗങ്ങളുടെ കൂട്ടായ പ്രവർത്തനവും വൈദഗ്ധ്യവുമാണ് ഈ വിജയത്തിന് പിന്നിൽ.