Mission News
Mission News
Tuesday, 17 Nov 2026 00:00 am
Mission News

Mission News

 

അങ്കമാലി: മഹാത്മാഗാന്ധി സർവകലാശാല നോർത്ത് സോൺ വോളിബോൾ ചാമ്പ്യൻഷിപ്പ് (2026–27) കിരീടം അങ്കമാലി ഡീ പോൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി (ഓട്ടോണമസ്) സ്വന്തമാക്കി.

ഡീ പോൾ കോളേജിൽ നടന്ന ആവേശകരമായ ഫൈനൽ മത്സരത്തിൽ കരുത്തരായ എസ്.എച്ച്. കോളേജ് (ഓട്ടോണമസ്), തേവരയെ പരാജയപ്പെടുത്തിയാണ് ആതിഥേയരായ ഡീ പോൾ ടീം കിരീടം ചൂടിയത്.

കോളേജിന്റെ വോളിബോൾ ചരിത്രത്തിൽ ആദ്യമായാണ് ടീം നോർത്ത് സോൺ ചാമ്പ്യൻഷിപ്പിൽ ജേതാക്കളാകുന്നത്. ടൂർണമെന്റിന്റെ തുടക്കം മുതൽ മികച്ച പ്രകടനം കാഴ്ചവെച്ച ടീം സെമി ഫൈനലിലും ഫൈനലിലും അതേ മികവ് നിലനിർത്തിയാണ് ചരിത്രനേട്ടം സ്വന്തമാക്കിയത്.

വിജയികൾക്കുള്ള സമ്മാനങ്ങൾ മേരിമാതാ പ്രൊവിൻസ് വിദ്യാഭ്യാസ-മീഡിയ കൗൺസിലറും ഡീ പോൾ കോളേജ് മാനേജരുമായ റവ. ഡോ. റോബിൻ ചിറ്റുപറമ്പിൽ വി.സി. വിതരണം ചെയ്തു. ടീമിന്റെ ഈ ചരിത്രവിജയം കോളേജിന്റെ കായികചരിത്രത്തിലെ സുവർണ്ണ അധ്യായമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

പ്രിൻസിപ്പൽ ഫാ. ജോണി ചാക്കോ മംഗലത്ത് വി.സി., സ്പോർട്സ് ഇൻചാർജ് വൈസ് പ്രിൻസിപ്പൽ ജോസഫ് തടത്തിൽ വിസി, ഫിസിക്കൽ എജ്യുക്കേഷൻ ഡയറക്ടർ അനീഷ് പി.എസ്. എന്നിവർ സമ്മാനദാന ചടങ്ങിൽ പങ്കെടുത്തു.

നോർത്ത് സോൺ ചാമ്പ്യന്മാരായതോടെ ഡീ പോൾ ടീം ഇനി എം.ജി. സർവകലാശാല ഇന്റർ സോൺ വോളിബോൾ ചാമ്പ്യൻഷിപ്പിൽ മത്സരിക്കും.