
മീഡിയ ആൻഡ് ജേർലിസ്റ്റ് വർക്കേഴ്സ് യൂണിയൻ കോഴിക്കോട് മേഖലാ സമ്മേളനം
------------------------------
മീഡിയ ആൻഡ് ജേർണലിസ്റ്റ് വർക്കേഴ്സ് യൂണിയൻ്റെ കോഴിക്കോട് മേഖല സമ്മേളനം കോഴിക്കോട് യൂത്ത് സെൻറർ ഓഡിറ്റോറിയത്തിൽ വച്ച് ശ്രീ രാമദാസ് വെങ്ങേരിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംഘടനയുടെ ദേശീയ പ്രസിഡണ്ട് ശ്രീമതി അജിത ജയ്ഷോർ ഉത്ഘാടനം ചെയ്തു .
യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി Dr ഷാജഹാൻ മൂലന്തറ മുഖ്യപ്രഭാഷണം നടത്തി . സംസ്ഥാന വൈസ് പ്രസിഡൻ്റ് ശ്രീമതി രഞ്ജിനി ജോസ് , സംസ്ഥാന സമിതി അംഗം ശ്രീമതി റീനി ജോസഫ് ,
ശ്രീ സാജു തറനിലം എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു .
കോഴിക്കോട് ജില്ലാ ഭാരവാഹികളായി രാമദാസ് വേങ്ങേരി ( .പ്രസിഡൻറ്.) ശ്രീകല വിജയൻ (.വൈസ് പ്രസിഡണ്ട് .) സുധീഷ് ഇല്ലത്ത് ( സെക്രട്ടറി) എ കെ സുജാത (.ജോയിൻ സെക്രട്ടറി )എം ടി പ്രബി ( ട്രഷറർ )തുടങ്ങി 11 അംഗ ജില്ലാ കമ്മിറ്റിയെ നാഷണൽ പ്രസിഡണ്ട് ശ്രീമതി അജിത ജയ്ഷോർ യോഗത്തിൽ പ്രഖ്യാപിക്കുകയുണ്ടായി.
വിദ്യാഭ്യാസ , കലാ, സാംസ്കാരികമേഖകളിലും , മാധ്യമ പ്രവർത്തനമേഖലയിലും മികവ് തെളിയിച്ച പ്രതിഭകളെ ആദരിക്കുന്നതിൻ്റെ ഭാഗമായി
മാധ്യമപ്രവർത്തകരായ ബിനു വണ്ടൂർ, സുധീഷ് ഇല്ലത്ത് തുടങ്ങിയവരെ കൂടാതെ സംസ്ഥാന കായികമേളയിൽ ഉന്നത വിജയം കൈവരിച്ച അഞ്ചു വിദ്യാർത്ഥികളെയും മറ്റ് സാംസ്കാരിക മേഖലകളിൽ മികവ് തെളിയിച്ചവരെയും യോഗത്തിൽ ആദരിക്കുകയുണ്ടായി , ശ്രീമതി എ കെ സുജാത യോഗത്തിന് നന്ദി
രേഖപ്പെടുത്തി ,
റിപ്പോർട്ടർ .:
സാജു തറനിലം