
അങ്കമാലി: അങ്കമാലി മർച്ചന്റ്സ് അസോസിയേഷൻ യൂത്ത് വിംഗ് വാർഷിക പൊതുസമ്മേളനം വ്യാപാരഭവനിൽ നടന്നു. യൂത്ത് വിംഗ് പ്രസിഡന്റ് ബസ്റ്റിൻ കെ.ഒ. അധ്യക്ഷത വഹിച്ചു. പൊതുസമ്മേളനം മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് എൻ.വി. പോളച്ചൻ ഉദ്ഘാടനം ചെയ്തു.
ജനറൽ സെക്രട്ടറി സാൻജോ ജോസഫ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ ബേസിൽ മേച്ചേരി വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു.
യൂത്ത് വിംഗ് വൈസ് പ്രസിഡന്റ് രജ്ഞിത്ത് രവിന്ദ്രൻ, നിയോജകമണ്ഡലം പ്രസിഡന്റ് റോജിൻ ദേവസി,ആനന്ദ് പാത്താടൻ,
അസോസിയേഷൻ ജനറൽ സെക്രട്ടറി ഡെന്നി പോൾ, ട്രഷറർ ജോഷി ജോർജ്, യൂത്ത് വിംഗ് കോർഡിനേറ്റർ തോമസ് കുര്യാക്കോസ്,ശ്യാം ശശികുമാർ, ജെയ്ൻ ജോസ്, ജോബി നെല്ലിശ്ശേരി, എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
തുടർന്ന് 2026-28 വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.
രൻജിത്ത് രവീന്ദ്രൻ (പ്രസിഡന്റ്) അഡ്വ ബേസിൽ മേച്ചേരി (ജന.സെക്രട്ടറി) ആ നന്ദ് പാത്താടൻ (ട്രഷറർ)