Mission News
Mission News
Saturday, 21 Nov 2026 00:00 am
Mission News

Mission News

 

ആലുവ: തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ കേസിൽ എടത്തല മുരിങ്ങാശേരി വീട്ടിൽ യൂസഫ് (50), ചുണങ്ങംവേലി മനയിൽ വീട്ടിൽ ഷഫീഖ് (45' ), കൊടികുത്ത് മല കൊട്ടിയാറ വീട്ടിൽ വിജുകുമാർ, (46) എന്നിവരെയാണ് എടത്തല പോലീസ് അറസ്റ്റ് ചെയ്തത്.       
 
                        ബുധനാഴ്ച ഉച്ചക്ക് ചുണങ്ങം വേലിയിലെ ബാറിൽ വച്ചായിരുന്നു സംഭവം. സൗത്ത് ഏഴിപ്രം സ്വദേശിയെയാണ് മദ്യം വാങ്ങിച്ചു കൊടുത്തില്ലെങ്കിൽ വെടിവച്ച് കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയത്. ഷെഫീഖും യൂസഫുമാണ് ബാറിൽ ഉണ്ടായിരുന്നത്. വിജു കുമാറാണ് ഇവർക്ക് തോക്ക് നൽകിയത്. യൂസഫിൻ്റെ കാർ പരിശോധിച്ചപ്പോൾ സീറ്റിനടിയിൽ നിന്ന് വടിവാൾ കണ്ടെടുത്തു. കൊച്ചിൻ ബാങ്ക് പരിസരത്തെ ഗോഡൗണിൽനിന്ന് ഭീഷണിപ്പെടുത്താൻ ഉപയോഗിച്ച തോക്കും പെല്ലറ്റുകളും കസ്റ്റഡിയിലെടുത്തു.
യൂസഫിനെതിരെ ആലുവ, എടത്തല , ചേരാനല്ലൂർ, നെടുമ്പാശേരി എന്നീ സ്റ്റേഷനുകളിൽ ഏഴ് കേസുകളുണ്ട്.    

                            ഷഫീഖിനെതിരെ എടത്തല, കാസർഗോഡ് റയിൽവേ പി.എസ്, അമ്പലമേട് എന്നീ സ്റ്റേഷനുകളിലായി ആറ് കേസുകളും, വിജു കുമാറിനെതിരെ നെടുമ്പാശേരി,ആലുവ സ്റ്റേഷനുകളിലായി മൂന്ന് കേസുകളും ഉണ്ട്.
 
         എസ് ഐ മാരായ എസ് എസ് ശ്രീലാൽ, ഒ.എം സെയ്തു, എ സജീവ്, എ.എസ്.ഐ. കെ.ബി സജീവ്, സീനിയർ സി പി ഒ മാരായ നിഷാദ്, ലിജോ ജേക്കബ്, സി പി ഒ മാരായ ഫിറാഷ് , ഭവജേഷ്, ഹരീഷ് രാജ് എന്നിവരാണ് അന്വേഷണ സംഘത്തിണ്ടായിരുന്നത്.