Mission News
Mission News
Monday, 23 Nov 2026 00:00 am
Mission News

Mission News

 

ആലുവ: വീട് പണയത്തിന് നൽകി പണം കൈപ്പറ്റി കാലാവധിക്ക് ശേഷം പണം തിരികെ നൽകാതെ കബളിപ്പിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. ആലുവ ചെമ്പരശേരിക്കടവിലെ ഫ്ലാറ്റിൽ താമസിക്കുന്ന നൊച്ചിമ പറപ്പാത്തുവീട്ടിൽ അബു താഹിർ (40)നെയാണ് തടിയിട്ട പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. ഒന്നാം പ്രതി ഡേവിസിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ആലപ്പുഴ, പത്തിയൂർ  സ്വദേശിനിയന് തട്ടിപ്പിന് ഇരയായത്. പത്ത് ലക്ഷം രൂപക്കാണ് വീട് പണയത്തിനെടുത്തത്. പ്രമുഖ വാണിജ്യ സൈറ്റിൽ വീട് പണയത്തിനെന്ന് പരസ്യം കൊടുത്ത ഒന്നാം പ്രതി വീട് തൻ്റെ ഉടമസ്ഥതയിലാണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചാണ് പണം കൈപ്പറ്റിയത്. തട്ടിപ്പിന് അബു താഹിർ കൂട്ടുനിൽക്കുകയായിരുന്നു. തടിയിട്ടപറമ്പ് എസ് എച്ച് ഒ എം എസ് ശ്യാം , എസ് .ഐ എം ജി സജീവ്,എ.എസ്.ഐ ഷാജി, സീനിയർ സി പി ഒമാരായ കെ കെ ഷിബു, ബെനസീർ, കെ എസ് അനൂപ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു