Mission News
Mission News
Tuesday, 24 Nov 2026 18:00 pm
Mission News

Mission News

 

 

മഞ്ഞപ്ര .


മഞ്ഞപ്ര കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ പരിസരത്ത് എം എൽ എ ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ച ഹൈ മാസ്റ്റ് ലൈറ്റ് പ്രവർത്തനരഹിതമായിട്ട് വെളിച്ചമില്ലാത്ത
അവസ്ഥയാണുള്ളത്. ഇതുമൂലം സമീപ റോഡുകളിലും പ്രദേശങ്ങളിലും ആവശ്യമായ വെളിച്ചം ലഭിക്കുന്നില്ല. കൂടാതെ കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ പരിസരത്തുള്ള വൃക്ഷങ്ങളുടെ ശിഖിരങ്ങളിൽ ഇലകൾ ഇടതൂർന്ന് വളർന്നു നിൽക്കുന്നതിനാൽ പ്രകാശം റോഡിലേക്കും സമീപപ്രദേശങ്ങളിലേക്കും എത്തുന്നില്ല. രാവിലെ പൂത്തൂർപ്പിള്ളി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, മാർസ്ലീവ ഫൊറോന പള്ളി ഇവിടേക്ക് പോകുന്ന നിരവധി കാൽനട
യാത്രക്കാരും, മറ്റു യാത്രക്കാരും വെളിച്ചക്കുറവ് മൂലം ഏറെ ബുദ്ധിമുട്ടുകയാണ്.
ഹൈ മാസ്റ്റ് ലൈറ്റ് അടിയന്തരമായി പ്രവർത്തനക്ഷമമാക്കുന്നതിനും വെളിച്ചം തടസപ്പെടുത്തുന്ന മരച്ചില്ലകൾ ശാസ്ത്രീയമായി വെട്ടിമാറ്റുന്നതിനും ബന്ധപ്പെട്ട അധികൃതർ നടപടി സ്വീകരിക്കണമെന്ന് കോൺഗ്രസ് മഞ്ഞപ്ര മണ്ഡലം പത്താം വാർഡ് കമ്മിറ്റി ആവശ്യപ്പെട്ടു.

 

 


മഞ്ഞപ്ര കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ പരിസരത്ത് സ്ഥാപിച്ചിട്ടുള്ള
ഹൈമാസ്റ്റ് ലൈറ്റ്
പ്രവർത്തനരഹിതമായതും മരച്ചില്ലകൾ വളർന്ന് വെളിച്ചം തടസപ്പെടുന്നതുമായ സാഹചര്യം.