Mission News
Mission News
Thursday, 26 Nov 2026 00:00 am
Mission News

Mission News

കൊച്ചി:  ജോലി വാഗ്ദാനം ചെയ്ത് സ്വർണ്ണം കൈപ്പറ്റി കബളിപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. മൂത്തകുന്നം ചെട്ടിക്കാട് കുറുപ്പശ്ശേരി വീട്ടിൽ  ധന്യ (46) യെയാണ് വടക്കേക്കര പോലീസ് അറസ്റ്റ് ചെയ്തത്. ചെട്ടിക്കാട് ഭാഗത്തുള്ള യുവതിയാണ് തട്ടിപ്പിനിരയായത്. സ്‌കൂളിൽ ടീച്ചറായി ജോലി വാഗ്ദാനം ചെയ്ത് 2024 മുതൽ വിവിധ കാലയളവുകളിലായി 25.5 പവൻ സ്വർണ്ണം കൈപ്പറ്റിയ ശേഷം ജോലിയോ, സ്വർണ്ണമോ നൽകാതെ കബളിപ്പിക്കുകയായിരുന്നു.  നോർത്ത് പറവൂർ, വടക്കേക്കര, ചെങ്ങമനാട് എന്നീ പോലീസ് സ്റ്റേഷനുകളിലെ അഞ്ച് കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള യാളാണ്. അന്വേഷണ സംഘത്തിൽ എസ് എച്ച് ഒ  സി.എസ്.നെൽസൺ, എസ് ഐ  റ്റി. ഐ സുധി,, എ എസ് ഐ മാരായ റീന, ഡിക്സൻ, എസ് സി പി ഒ നെർ ഷോൺ, സി പി ഒ വിഷ്ണു എന്നിവരാണ് ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.