Mission News
Mission News
Saturday, 20 Aug 2022 18:00 pm
Mission News

Mission News

തൃശൂർ: തളിക്കുളത്ത് ഭര്‍ത്താവിൻ്റെ വെട്ടേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന യുവതി മരിച്ചു.  നമ്പിക്കടവ്  അരവാശ്ശേരി നൂറുദ്ധീൻ്റെ മകൾ ഹഷിത (27) യാണ് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച വൈകുന്നേരം മരിച്ചത്.

ശനിയാഴ്ച രാത്രിയാണ് ഹഷിതയെയും മതാപിതാക്കളെയും ഭര്‍ത്താവ്  കാട്ടൂർ സ്വദേശി മംഗലത്ത് വീട്ടിൽ മുഹമ്മദ് ആഷിഫ് വെട്ടിപരിക്കേൽപ്പിച്ചത്. ആക്രമണത്തിൽ  ഹഷിത പിതാവ് നൂറുദ്ധീനും വെട്ടേറ്റിരുന്നു. ഹഷിത പ്രസവിച്ചിട്ട്‌  20 ദിവസമേ ആയിട്ടുള്ളൂ. കുട്ടിയെ കാണാനെത്തിയ ആസിഫ് കൈയിൽ കരുതിയ കത്തി ഉപയോഗിച്ച് ഇരുവരേയും വെട്ടുകയും തുടർന്ന്‌   ഓടി രക്ഷപ്പെടുകയായിരുന്നു.  

നൂറുദ്ദീന് തലയ്ക്കും ഹഷിതയ്ക്ക്‌ ശരീരമാസകലവും വെട്ടേറ്റിരുന്നു. ആക്രണത്തിന് ശേഷം ഒളിവിൽ പോയ ആഷിഫിനായി പൊലീസ് തെരച്ചിൽ തുടരുകയാണ്