പിണറായി വിജയനെതിരെ 101 തവണ പ്രതിഷേധം ഉയർത്തി യൂത്ത് കോൺഗ്രസ്
കറുകുറ്റി : യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്റ് ഫർസിൻ മജീദിനെ വിമാനത്തിൽ വച്ച് പ്രതിഷേധം പ്രതിഷേധം എന്ന് രണ്ടു വാക്ക് പറഞ്ഞതിന് മറ്റ് പ്രതിഷേധ പരിപാടികളുടെ എല്ലാം കേസുകളെ ആസ്പദമാക്കി ചരിത്രത്തിലാദ്യമായി കാപ്പ ചുമത്താൻ തായാറെടുത്ത പിണറായി വിജയനും പ പോലീസിനും എതിരെയാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധം ഉയർത്തിയത്. പ്രതിഷേധം എന്ന വാക്ക് കേട്ടാൽ അസ്വസ്ഥനാകുകയാണ് മുഖ്യമന്ത്രി എങ്കിൽ ആ പ്രതിഷേധം എന്നവാക്ക് യൂത്ത് കോൺഗ്രസ് കറുകുറ്റി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ 101 തവണ ഏറ്റു വിളിക്കുകയാണെന്ന് മണ്ഡലം കമ്മിറ്റി പറഞ്ഞു.പ്രതിഷേധ പരിപാടി ഡിസിസി ജനറൽ സെക്രട്ടറി ഷൈജു പറമ്പി ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് കറുകുറ്റി മണ്ഡലം പ്രസിഡന്റ് ആന്റണി പാലാട്ടി അധ്യക്ഷതവഹിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡണ്ട് കെ പി അയ്യപ്പൻ യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ഡൈമീസ് ഡേവിസ് മണ്ഡലം സെക്രട്ടറി തോംസൺ ഷാജു,ജിജോ മാണിയംകുഴി ദളിത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡണ്ട് കെ പി ബാബു, ഐഎൻടിയുസി മണ്ഡലം പ്രസിഡന്റ് എ ഡി പോളി, നൈജു ഔപ്പാടാൻ, സുനിൽ പീറ്റർ , ജോസ് വടക്കൻ, ജോസഫ് കാച്ചപ്പിള്ളി ജോ പോൾ ജോസ് അനുജ സുന്ദരൻ ജെയ്സൺ മഞ്ഞളി ജോഫിൻ ഡൊമിനിക്ക്, ഡൈസൺ കോയിക്കര, എം ടി ജോസ് ലൂസി വർഗീസ്, ജോസഫ് കാച്ചപ്പിള്ളി, തോമസ് അറയ്ക്കൽ തുടങ്ങിയവർ പങ്കെടുത്തു