Mission News
Mission News
Thursday, 25 Aug 2022 18:00 pm
Mission News

Mission News

നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് രണ്ട്
യാത്രക്കാരിൽ നിന്നായി അനധികൃതമായി കടത്തുവാൻ ശ്രമിച്ച 93 ലക്ഷം രൂപയുടെ സ്വർണം പിടികൂടി.ഇന്ന് ബഹ്റൈനിൽ നിന്നും കൊച്ചി അന്താരാഷ്ട്ര വിമാനതാവളത്തിൽ എത്തിയ  എയർഇന്ത്യ
എക്‌സ്പ്രസ് വിമാനത്തിൽ  നിന്നുമെത്തിയ വടകര സ്വദേശി എൻ.കെ.
മുനീർ, തിരൂർ സ്വദേശി എ.പി. ഫൈസൽ എന്നിവരിൽ നിന്നുമാണ് അനധികൃതമായി കടത്തുവാൻ ശ്രമിച്ച സ്വർണ്ണം പിടികൂടിയത് . രണ്ട് യാത്രക്കാരിൽ നിന്നായി 1.863 കിലോ
സ്വർണമാണ് പിടികൂടിയത്.കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി സ്വർണ്ണം കടത്തുന്നുണ്ടന്ന് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് ഡയറക്ടറേറ്റ് ഓഫ്
റവന്യു ഇന്റലിജൻസ് വിഭാഗം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി പരിശോധന നടത്തി ഇരുവരെയും
പിടികൂടുകയായിരുന്നു. മുനീർ 830 ഗ്രാം സ്വർണം അനധികൃതമായി കടത്തുന്നതിനായി ധരിച്ചിരുന്ന
ഷൂസിനുള്ളിലാണ് ഒളിപ്പിച്ചിരുന്നത്. ഫൈസലിന്റെ പക്കൽ 1.033 കിലോ
സ്വർണമാണ് ഉണ്ടായിരുന്നത്. സ്വർണം മിശ്രിതമാക്കി
മലദ്വാരത്തിലൊളിപ്പിച്ചാണ് അനധികൃതമായി കടത്തുവാൻ ശ്രമിച്ചത് .