ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയാണ് (ട്രായ്) ഇത് സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, അൺ സ്ട്രക്ച്ചേഡ് സപ്ലിമെന്ററി സർവീസ് ഡാറ്റ (യുഎസ്എസ്ഡി) അടിസ്ഥാനപ്പെടുത്തിയുള്ള മൊബൈൽ ബാങ്കിനും പേയ്മെന്റിനുമാണ് സർവീസ് ചാർജ് ഒഴിവാക്കിയിരിക്കുന്നത്.
യുഎസ്എസ്ഡി അധിഷ്ഠിത സേവനത്തിലൂടെ സ്മാർട്ട്ഫോൺ, ഇന്റർനെറ്റ് കണക്ഷൻ എന്നിവയില്ലാതെ തന്നെ മൊബൈൽ ബാങ്കിംഗ് നടത്താൻ സാധിക്കും. 99 കോഡ് ഉപയോഗിച്ചാണ് ഇത്തരത്തിൽ മൊബൈൽ ബാങ്കിംഗ് നടത്താൻ സാധിക്കുക. മൊബൈൽ ബാങ്കിംഗ് നടത്തുന്നതിന് രജിസ്ട്രേഷൻ പൂർത്തിയാക്കിയ ശേഷം ഫണ്ട് ട്രാൻസ്ഫർ, അക്കൗണ്ട് മാറ്റം, അക്കൗണ്ട് ബാലൻസ്, ബാങ്ക് സ്റ്റേറ്റ്മെന്റ് പരിശോധിക്കൽ എന്നിവ നടത്താൻ കഴിയും.