വിജയ് സേതുപതി നായകനാകുന്ന ചിത്രം ‘ഡിഎസ്‍പി’യിലെ ഗാനം പുറത്തുവിട്ടു. ഉദിത് നാരായണൻ, സെന്തില്‍ ഗണേഷ്, മാളവിക സുന്ദര്‍ എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്. പൊലീസ് കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ വിജയ് സേതുപതി അഭിനയിക്കുന്നത്. പൊൻറാം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അനുകീര്‍ത്തി ദാസ് ആണ് ചിത്രത്തിലെ നായിക. ദിനേഷ് കൃഷ്‍ണനും വെങ്കടേഷും ആണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. വിവേക് ഹര്‍ഷൻ ചിത്രസംയോജനം നിര്‍വഹിക്കുമ്പോള്‍ സംഗീത സംവിധാനം ഡി ഇമ്മനാണ്. ‘ഡിഎസ്‍പി’ എന്ന ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിട്ടില്ല.