Mission News
Mission News
Friday, 25 Nov 2022 18:00 pm
Mission News

Mission News

കൊച്ചി: കേരളത്തിൽ വ്യാപകമായും പ്രത്യേകിച് മധ്യകേരളത്തിൽ മാംസ വിപണിയിൽ വില്ക്കപ്പെടുന്ന പന്നിമാംസം അന്യസംസ്ഥാനങ്ങളിലെ മെട്രോപോളിറ്റൻ സിറ്റികളുടെ ചേരികളിലും, മാലിന്യ കൂമ്പാരങ്ങളിലും ചേരികളോടൊപ്പം പുറം തള്ളപ്പെടുന്ന മനുഷ്യവിസർജങ്ങളും തിന്ന് പെരുകുന്ന പന്നികളെ നിസാര വിലക്ക് വാങ്ങി കൊണ്ട് വന്ന് ഫാമുകളിൽ വളർത്തുന്ന പന്നിയെന്ന വ്യാജേനയാണ് അറുത്ത് വില്ക്കപ്പെടുന്നത് ഇടുക്കി ജില്ലയിലാകമാനം പന്നിഫാമുകളിൽ നിന്ന് പന്നികളെ കൂട്ടത്തൊടെ കൊന്നൊടുക്കേണ്ടി വന്ന സാഹചര്യത്തിന് ഉത്തരവാദികൾ മൃഗസംരക്ഷണ വകുപ്പും, ഭക്ഷ്യ സുരക്ഷാ വകുപ്പും, ഗതാഗത വകുപ്പും പോലീസും മാത്രമാണ് കാരണം ഈ വകുപ്പിലെ ഉദ്യോഗസ്ഥരറിയാതെ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് രാത്രികാലങ്ങളിൽ അമേഥ്യ - വിസർജ്യഭോജികളായ പന്നികളെ കേരളത്തിലേക്ക് കൊണ്ട് വരാൻ സാധിക്കില്ല, നിയമപരമായ രീതിയിലും ശാസ്ത്രീയമായ രീതിയിലും ലക്ഷങ്ങൾ ചിലവാക്കി ആധുനിക ഫാമുകളിൽ വളർത്തുന്ന പന്നികളെ ഇങ്ങനെ പനിയുടെ പേരിൽ കൊന്നൊടുക്കേണ്ടി വരുന്നത് സംസ്ഥാനത്തിനും പന്നികർഷകർഷകർക്കും വരുത്തി വരുന്ന നഷ്ടം അതിഭീകരമാണ്, കേരളത്തിൽ ക്രിസ്ത്യൻ ഹിന്ദു ഭൂരിപക്ഷ മേഖലകളിലാണ് പന്നിമാംസം കൂടുതലായ് ഭക്ഷ്യ ശ്രേണിയിൽ ഉപയോഗിക്കപ്പെടുന്നത്, മെട്രോപോളിറ്റൻ സിറ്റികളിലും, ചേരികളിലും മാലിന്യങ്ങളുടെ ബാഹുല്യം നിയന്ത്രിക്കപ്പെടുന്നത്, പന്നികളെ അഴിച്ച് വിട്ട് മേയാൻ വിടുന്നതുകൊണ്ടാണ് ഈ രോഗവാഹികളായ പന്നികളെയാണ് മലയാളികളുടെ തീൻമേശയിലേക്ക് സർക്കാർ സംവിധാനത്തിലെ അഴിമതിക്കാരുടെ സഹായത്തോടെ എത്തിച്ച് ജനങ്ങളെ മാരക രോഗികളാക്കുന്നത് ഇതിനൊന്നും പരിഹാരം കാണാതെ എലിയെ ചുടാൻ ഇല്ലം ചുടുന്ന രീതിയിൽ കേരളത്തിലെ പന്നി കർഷകരെ ആത്മഹത്യയിലെക്ക് തള്ളിവിടുന്നതും ജനങ്ങളെ രോഗികളാക്കുന്നതും സർക്കാർ സംവിധാനം തന്നെയാണ്.