Mission News
Mission News
Friday, 02 Dec 2022 18:00 pm
Mission News

Mission News

തിരുവനന്തപുരം: നടൻ കൊച്ചുപ്രേമൻ അന്തരിച്ചു. 68 വയസായിരുന്നു.തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 250 ചിത്രങ്ങളിലാണ് അദ്ദേഹം അഭിനയിച്ചത്. നാടകത്തിലൂടെയാണ് സിനിമയിൽ അരങ്ങേറിയത്. ഏഴുനിറങ്ങളാണ് ആദ്യ സിനിമ. മലയാള ചലച്ചിത്ര അഭിനേതാവും കോമഡി റോളുകൾ കൈകാര്യം ചെയ്യുന്ന നടനുമാണ് കെഎസ് പ്രേംകുമാർ എന്നറിയപ്പെടുന്ന കൊച്ചുപ്രേമൻ. തിരുവനന്തപുരം ജില്ലയിലെ വിളപ്പിൽ പഞ്ചായത്തിൽ പേയാട് എന്ന ഗ്രാമത്തിൽ ശിവരാമ ശാസ്ത്രികളുടേയും കമലത്തിൻ്റെയും മകനായി 1955 ജൂൺ ഒന്നിന് ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം പേയാട് ഗവ.സ്‌കൂളിൽ പൂർത്തിയാക്കിയ കൊച്ചുപ്രേമൻ തിരുവനന്തപുരം എം.ജി. കോളേജിൽ നിന്ന് ബിരുദം നേടി. കെഎസ് പ്രേംകുമാർ എന്നതാണ് ശരിയായ പേര്.