രജനീകാന്തിന്റെ ബാബയുടെ റീമാസ്റ്ററിങ് ട്രെയിലര്‍ പുറത്ത്.രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലറാണ് പുറത്തുവിട്ടത്. മികച്ച വരവേല്‍പ്പാണ് ട്രെയിലറിന് നല്‍കിയത്. ഇതിനോടകം 15 ലക്ഷം പേരാണ് ട്രെയിലര്‍ കണ്ടത്. യൂട്യൂബില്‍ ട്രെന്‍ഡിങ്ങാകുകയാണ് വിഡിയോ. നടന്റെ മാസ് പെര്‍ഫോമന്‍സ് വീണ്ടും ബിഗ് സ്ക്രീനില്‍ കാണാനാകുന്നതിന്റെ ആവേശത്തിലാണ് ആരാധകര്‍. രജനീകാന്തിന്റെ പിറന്നാളിനോട് അനുബന്ധിച്ചാകും ചിത്രത്തിന്റെ റിലീസ്.
2002 ല്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് സുരേഷ് കൃഷ്ണയാണ്. വന്‍ വിജയം നേടിയ ‘പടയപ്പ’ യ്ക്കു ശേഷമാണ് ബാബ റിലീസിന് എത്തുന്നത്. ലോട്ടസ് ഇന്‍റര്‍നാഷണലിന്‍റെ ബാനറില്‍ രജനീകാന്ത് തന്നെയായിരുന്നു ചിത്രത്തിന്‍റെ നിര്‍മ്മാണം. രജനീകാന്ത് തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതിയത്. പടയപ്പയുടെ വിജയം പ്രതീക്ഷിച്ചെത്തിയ ചിത്രം ബോക്സ് ഓഫിസില്‍ മുന്നേറ്റം കാഴ്ചവയ്ക്കാനായില്ല. ഛോട്ട കെ നായിഡു ആയിരുന്നു ഛായാഗ്രാഹകന്‍. എഡിറ്റിംഗ് വി ടി വിജയന്‍. സംഗീതം എ ആര്‍ റഹ്‍മാന്‍. നേരത്തെ രജനീകാന്തിന്റെ ബാഷയും ഡിജിറ്റല്‍ റീമാസ്റ്ററിംഗ് നടത്തി തിയറ്ററുകളില്‍ എത്തിയിരുന്നു