Mission News
Mission News
Sunday, 11 Dec 2022 00:00 am
Mission News

Mission News

ബാലയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി ഷെഫീക്കിന്റെ സന്തോഷം സിനിമയുടെ ഭാഗമായ നാടക കലാകാരന്മാർ രംഗത്ത് വന്നിരിക്കുന്നു

ഞങ്ങൾക്ക് ഒരു രൂപ പോലും ഉണ്ണിമുകുന്ദൻ ഫിലിംസ് തരാൻ ഇല്ല എന്നും കൃത്യമായി പൈസയും മറ്റു വേണ്ട കാര്യങ്ങളും അവർ ചെയ്ത് തന്നെന്നും ഇതിൽ ചെറിയ വേഷങ്ങൾ കൈകാര്യം ചെയ്യാൻ എത്തിയ നാടക രംഗത്തെ കലാകാരന്മാർ പറയുന്നു.

ഷെഫീക്കിന്റെ സന്തോഷം സിനിമയുമായി ബന്ധപ്പെട്ടു കുറെ അധികം കേൾക്കാൻ പാടില്ലാത്ത കഥകൾ സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്നുണ്ടായിരുന്നു.

ഞങ്ങൾ ആരും വലിയ സിനിമ നടൻമാർ അല്ലാ എന്നാൽ കഴിഞ്ഞ 30 വർഷം ആയി നാടക കലാരംഗത്തു ഞങ്ങൾ സജീവമാണ്

ഞങ്ങളുടെ കഴിവിനും ആഗ്രഹത്തിനും എല്ലാം ഒരു അവസരം ചെറിയ വേഷങ്ങളിലൂടെ ആണേലും ഞങ്ങൾക്ക് സിനിമ എന്ന സ്വപ്നം നിറവേറ്റി തന്നത് ഉണ്ണിമുകുന്ദൻ ഫിലിംസ് ആണ്

ഇനി പറയാൻ ഉള്ളത് ഈ സിനിമയുടെ ഭാഗമായ ഞങ്ങൾക്ക് അവിടെ കിട്ടിയ അനുഭവം ജീവിതത്തിൽ മറക്കാൻ ആകില്ല

4-5 ദിവസം ആയിരുന്നു ഞങ്ങൾക്ക് ഈ സിനിമയുടെ ഭാഗമായി നിൽക്കാൻ സാധിച്ചത് ഈ ദിവസങ്ങളിൽ ഞങ്ങൾക്ക് ആഹാരം - ഞങ്ങൾക്ക് താമസിക്കാൻ ഉള്ള കാര്യങ്ങൾ - യാത്ര ചെയ്യാൻ വാഹനങ്ങൾ ഷൂട്ട്‌ കഴിഞ്ഞപ്പോൾ ഞങ്ങൾ വേണ്ടാ എന്ന് അറിയിച്ചിട്ടും പൈസ അക്കൗണ്ട് വഴി തന്നു 

എല്ലാത്തിനും ഉപരി ഈ സിനിമയുടെ സംവിധായകൻ അനൂപ് ആണേലും നിർമ്മാണ കമ്പനി ആയ UMF ആണേലും ഞങ്ങൾക്ക് നൽകിയ സ്നേഹം അതിന് ഈ അവസരം ഞങ്ങൾ നന്ദി പറയുന്നു

ഞങ്ങളെ ഈ സിനിമയിലേക്ക് ക്ഷണിച്ചത് RENJITH MV, RAHUL RAVIKUMAR എന്നിവരാണ് അവരോടും ഈ അവസരം നന്ദി പറയുന്നു

ആരെയും ചേർത്ത് പിടിക്കുന്ന ഉണ്ണിമുകുന്ദൻ എന്ന വ്യക്തിയെ ഞങ്ങൾ അടുത്തറിഞ്ഞതാണ് എന്നിട്ടും ആ മനുഷ്യനെതിരെ ഇതുപോലെ ഉള്ള കുപ്രചാരണം വഴി നശിപ്പിക്കാൻ ആരു നോക്കിയാലും ഞങ്ങളെ പോലുള്ള കലാകാരന്മാർ എന്നും കൂടെ ഉണ്ടാകും.