Mission News
Mission News
Tuesday, 03 Jan 2023 00:00 am
Mission News

Mission News

ഫോറൻസിക് റിപ്പോർട്ട് അനുസരിച്ച്, അപൂർവങ്ങളിൽ അപൂർവമായ ‘അസ്ഫിക്സിയോഫീലിയ’ എന്ന സ്വയം പീഡന അവസ്ഥയായിരിക്കാം മരണകാരണമെന്ന് പറയുന്നു. ആർഡി ഓഫീസിന്‍റെ ഫയലിൽ ഇല്ലാത്ത റിപ്പോർട്ട് ഉന്നതതല പൊലീസ് സംഘം പുനഃപരിശോധിക്കുകയാണ്. സ്വയം പീഡിപ്പിച്ചും ശ്വാസംമുട്ടിച്ചും ആനന്ദം കണ്ടെത്തുന്ന ഈ അപൂർവ അവസ്ഥ പാശ്ചാത്യ രാജ്യങ്ങളിൽ പോലും അപൂർവമായി മാത്രമേ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ. നയനയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പ്രകാരം കഴുത്ത് ഞെരിഞ്ഞാണ് മരണം. ഇത് സാധൂകരിക്കാൻ ‘അസ്ഫിക്സിയോഫീലിയ’ പിന്നീട് വച്ചുകെട്ടിയതാണെന്നും സംശയിക്കുന്നു. ഇത് ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കാനാണ് ശ്രമമെന്നും അതിനുള്ള വിദൂര സാധ്യത പോലുമില്ലെന്നും ബന്ധുക്കളും സുഹൃത്തുക്കളും സംശയിക്കുന്നു.

അതേസമയം, മരണം ‘അസ്ഫിക്സിയോഫീലിയ’ മൂലമാണെന്ന നിഗമനത്തിലെത്താൻ, മരണം സംഭവിച്ച സ്ഥലത്തെ ചുറ്റുപാടുകളും വസ്തുക്കളും ഉൾപ്പെടെ നിരവധി ഘടകങ്ങൾ ഒരുമിച്ച് വരണമെന്ന് വ്യവസ്ഥയുണ്ട്. പൊലീസ് തയ്യാറാക്കിയ മഹസർ റിപ്പോർട്ടിൽ ഇക്കാര്യങ്ങളില്‍ ഒന്നുപോലും അടങ്ങിയിട്ടില്ല.

മൃതദേഹം കണ്ട സ്ഥലത്ത് ദൂരെ മാറി ചുരുട്ടിയ പുതപ്പ് കണ്ടതായി മഹസറിൽ പറയുന്നു. അതേസമയം, ഗുരുതരമായി മുറിവുകൾ ഉണ്ടായിട്ടും അവയൊന്നും ഇൻക്വസ്റ്റിൽ രേഖപ്പെടുത്തിയിട്ടില്ല. മൃതദേഹം ആദ്യം കണ്ട സുഹൃത്തുക്കൾ മുറി അകത്തുനിന്നും പൂട്ടിയ നിലയിലായിരുന്നുവെന്ന് മൊഴി നൽകിയിരുന്നു. എന്നാൽ, വാതിൽ കൈകൊണ്ട് തള്ളിത്തുറന്നു എന്നും മൊഴിയിലുണ്ട്