Mission News
Mission News
Monday, 02 Jan 2023 18:00 pm
Mission News

Mission News

മനുഷ്യ ശരീരത്തില്‍ വിവിധ തരത്തിലുള്ള കൊഴുപ്പുകളുണ്ട്. ഇതില്‍ വെളുത്ത മെഴുക് പോലെയുള്ളതാണ് കൊളസ്‌ട്രോള്‍ എന്ന് പറയുന്നത്. ശരീരത്തിന് വളരെ ആവശ്യമുള്ളതാണ് കൊളസ്‌ട്രോള്‍. ഉയര്‍ന്ന അളവിലുള്ള കൊളസ്‌ട്രോള്‍ ഹൃദ്രോഗ സാധ്യത കൂട്ടും. ഇത് രക്തക്കുഴലുകളില്‍ കൊഴുപ്പ് അടിഞ്ഞു കൂടാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ചീത്ത കൊളസ്‌ട്രോള്‍ കൂടും തോറും അത് നിങ്ങളുടെ ധമനികളിലൂടെ ആവശ്യമായ രക്തം ഒഴുകുന്നതിന് തടസം സൃഷ്ടിക്കുന്നു. ഒടുവില്‍ ഹൃദയാഘാതമോ പക്ഷാഘാതമോ ഉണ്ടാക്കുന്നു.

നിങ്ങളുടെ ശരീരത്തിലെ കൊളസ്ട്രോളിന്റെ ഭൂരിഭാഗവും കരളില്‍ നിന്നാണ് ഉത്പാദിപ്പിക്കുന്നത്. ബാക്കിയുള്ളത് നിങ്ങള്‍ കഴിക്കുന്ന ഭക്ഷണത്തില്‍ നിന്നുമാണ് ലഭിക്കുന്നത്. കൊളസ്ട്രോളിന്റെ മോശവും അപകടകരവുമായ രൂപത്തെ ലോ ഡെന്‍സിറ്റി ലിപ്പോപ്രോട്ടീന്‍ അല്ലെങ്കില്‍ എല്‍ഡിഎല്‍ എന്ന് വിളിക്കുന്നു. ഇത് നിങ്ങളുടെ ധമനികളില്‍ അടിഞ്ഞുകൂടുകയും ഫാറ്റി പ്ലാക്ക് മെഴുക് നിക്ഷേപം ഉണ്ടാക്കുകയും ചെയ്യും.

പാരമ്പര്യമായി കൊളസ്‌ട്രോള്‍ ഉണ്ടാകുമെങ്കിലും അനാരോഗ്യകരമായ ജീവിതശൈലിയും ഇതിന് കാരണമാകാറുണ്ട്. ആരോഗ്യകരമായ ഭക്ഷണക്രമം, ചിട്ടയായ വ്യായാമം, ചിലപ്പോള്‍ മരുന്നുകള്‍ എന്നിവ ഉയര്‍ന്ന കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.