Mission News
Mission News
Monday, 09 Jan 2023 18:00 pm
Mission News

Mission News

ഞായറാഴ്ച രാത്രിയോടെ തലകറങ്ങി വീണതിനെ തുടര്‍ന്ന് കൊച്ചിയിലെ ഗൗതം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ചികിത്സ തുടരുന്നത്.

കടുത്ത ശ്വാസംമുട്ടലിനെ തുടര്‍ന്ന് ഞായറാഴ്ച രാവിലെ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. പിന്നാലെ രാത്രിയോടെ മോളി കണ്ണമാലി തലകറങ്ങി വീഴുകയും ബോധരഹിതയായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ഐസിയുവില്‍ പ്രവേശിപ്പിക്കുകയായിരുന്നുവെന്ന് മകന്‍ ജോളി പറഞ്ഞു.

ബിഗ് ബോസ് താരവും സാമൂഹിക പ്രവര്‍ത്തകയുമായ ദിയ സനയാണ് ഇക്കാര്യം പുറത്തുവിട്ടത്. മോളി കണ്ണമാലി ഗുരുതരാവസ്ഥിലാണെന്നം ചികിത്സയ്ക്കായി സഹായം നല്‍കണമെന്നും അഭ്യര്‍ത്ഥിച്ചുകൊണ്ടാണ് ദിയ സന കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

ഹൃദയസംബന്ധമായ രോഗത്തെ തുടര്‍ന്ന് മോളി കണ്ണമാലി കുറച്ച് കാലങ്ങളായി ചികിത്സയിലാണ്. രണ്ടാമതും ഹൃദയാഘാതം വന്നപ്പോള്‍ ഏറെ പോരാട്ടങ്ങള്‍ക്ക് ശേഷമാണ് അവര്‍ ജീവിതത്തിലേക്ക് തിരിച്ചുവന്നത്. നടന്‍ മമ്മൂട്ടിയാണ് അന്ന് ചികിത്സാ സഹായങ്ങള്‍ നല്‍കിയെന്നും അവര്‍ മുമ്പ് പറഞ്ഞിട്ടുള്ളതാണ്.

സ്ത്രീധനം എന്ന മെഗാ പരമ്പരയിലെ 'ചാള മേരി' എന്ന വേഷത്തിലൂടെയാണ് മോളി കണ്ണമാലി സിനിമാ സീരിയല്‍ രംഗത്തേയ്ക്ക് എത്തുന്നത്. പുതിയ തീരങ്ങള്‍ എന്ന സിനിമയിലുടെയാണ് ചലച്ചിത്ര മേഖലയിലെ തുടക്കം. പിന്നീട് അന്നയും റസൂലും, അമര്‍ അക്ബര്‍ അന്തോണി, ദ ഗ്രേറ്റ് ഫാദര്‍, കേരള കഫെ, ചാര്‍ളി, ഷേര്‍ലക് ടോംസ് എന്നീ സിനിമകളില്‍ അവര്‍ അഭിനയിച്ചിട്ടുണ്ട്.